ഐഎസ് ഭീകരരെന്നു സംശയിക്കുന്നവര്‍ ജര്‍മനിയില്‍ അറസ്റ്റില്‍

ബെര്‍ലിന്‍: ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനില്‍ ഇസ്‌ലാമിസ്റ്റ് ഭീകരരെന്നു സംശയിക്കുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാസ്‌പോര്‍ട്ട് കൈവശമില്ലാത്ത യുവാവിനെയും ടൂണീഷ്യന്‍ പൗരനെയുമാണ് അറസ്റ്റ് ചെയ്തത്. ബെര്‍ലിന്‍ നഗരത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ജര്‍മന്‍ പോലീസ് നടത്തിയ വ്യാപക റെയ്ഡിലാണ് ഇവരെ പിടികൂടിയത്. എന്നാല്‍ ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളോ മറ്റു സ്‌ഫോടക വസ്തുക്കളോ കണ്ടെത്താനായിട്ടില്ല.

പടിഞ്ഞാറന്‍ ജില്ലയായ ചര്‍ലോട്ടന്‍ബര്‍ഗിലെ മോസ്‌കിനു സമീപമുള്ള പ്രദേശങ്ങളില്‍ ആക്രമണത്തിനായി ഭീകരര്‍ ഒരുങ്ങുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാരീസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: