സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ വാട്ട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മുംബൈ: സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ വാട്ട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച കേസില്‍ നാല് വിദ്യാര്‍ഥികളെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷന്‍ 376 അനുസരിച്ച് ഇവര്‍ക്കെതിരെ കേസെടുത്തു. രണ്ടാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെപ്പറ്റി പരാതി നല്‍കാതിരിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വാട്‌സ് ആപ്പില്‍ പ്രചരിച്ച ദൃശ്യം കണ്ട ബന്ധു പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ബലാത്സംഗം നടന്ന വിവരം പുറത്തുവന്നത്.

പഠനാവശ്യത്തിനെന്നു പറഞ്ഞ് പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗദൃശ്യങ്ങള്‍ ഇവരിലൊരാള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീട് ഈ വീഡിയോ വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
പീഡിപ്പിച്ച ആണ്‍കുട്ടികളെല്ലാം പതിനഞ്ചിനും പതിനാറിനും ഇടക്ക് പ്രായമുള്ളവരും പെണ്‍കുട്ടിയുടെ അയല്‍ക്കാരുമാണ്. പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചതാണ്. അമ്മ വിദേശത്തായതിനാല്‍ അമ്മൂമ്മക്കും സഹോദരിക്കും അമ്മായിക്കുമൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: