സൂപ്പര്‍ വാല്യൂ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കിടയിലെ ഒന്നാമന്‍..

ഡബ്ലിന്‍: സൂപ്പര്‍ വാല്യൂ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കിടയില്‍ അയര്‍ലന്‍ഡില്‍ താരമാകുന്നു. ടെസ്കോയെ മറികടന്നാണ് അയര്‍ലന്‍ഡില്‍ സൂപ്പര്‍ വാല്യൂ ജനകീയതമായ സൂപ്പര്‍മാര്‍ക്കറ്റായി മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കന്‍റാര്‍ വേള്‍ഡ് പാനല്‍ അയര്‍ലന്‍ഡിലെ നവംബര്‍ എട്ട് വരെയുള്ള പന്ത്രണ്ട് ആഴ്ച്ചകാലത്തെ കണക്കുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. കണക്ക് പ്രകാരം ഈ വര്‍ഷം രണ്ടാമത്തെ തവണയാണ് സൂപ്പര്‍വാല്യൂ മികച്ച വളര്‍ച്ചകൈവരിച്ച് രാജ്യത്തെ പലചരക്ക് വിപണിയിലെ ഏറ്റവും വലിയ പങ്കാളിത്തം നേടിയിരിക്കുന്നത്.

ഏപ്രിലിലായിരുന്നു ടെക്സോയുടെ ഒന്നാം സ്ഥാനത്തെ സൂപ്പര്‍വാല്യൂ ആദ്യം മറിച്ചിട്ടത്. 24.6 ശതമാനം പങ്കാളിത്തമാണ് വിപണയില്‍ സൂപ്പര്‍ വാല്യൂവിന് ഉള്ളത്. ടെസ്കോയ്ക്ക് 24.1 ശതമാനം വിപണി പങ്കാളിത്തവുമാണ് നിലവില്‍ ലിഡ്ല്‍ വീണ്ടും വളര്‍ച്ച പ്രകടമാക്കി 11.2 ശതമാനം വര്‍ധനവോടെ ആകെ വിപണി പങ്കാളിത്തം 8.7ശതമാനത്തിലെത്തി. റീട്ടെയില്‍ മേഖലയില്‍ പലചരക്ക് കച്ചവടം ആണ് എപ്പോഴും ഏറ്റവും മത്സരം നിറഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകളെന്ന് കന്‍റാര്‍ വേള്‍ഡ് പാനല്‍ ഡയറക്ടര്‍ ഡേവിഡ് ബെറി പറയുന്നു. മൂന്ന് പ്രധാന റീട്ടെയ് ലര്‍മാരും തമ്മിലുള്ള വിപണി പങ്കാളിത്തതിലെ അന്തരം ഒരു ശതമാനത്തോളം മാത്രമാണെന്ന് ചൂണ്ടികാണിക്കുകയും ചെയ്യുന്നു.

സൂപ്പര്‍വാല്യൂവിന് കഴിഞ്ഞ പന്ത്രണ്ട് ആഴ്ച്ചകൊണ്ടുള്ള വര്‍ധന 2.5 ശതമാനം ആണ്. 2013ന് ഓഗസ്റ്റിന് ശേഷം ഉണ്ടായ ഏറ്റവും ശക്തമായ വില്‍പ്പന വര്‍ധനയാണിത്. ആവര്‍ത്തിച്ചുള്ള ഷോപ്പിങിന് അനുകൂലമായ സമീപനം സ്വീകരിച്ചതാണ് ഗുണകരമായിരിക്കുന്നത്. €16 അധികമായി മുന്‍ ത്രൈമാസത്തെ അപേക്ഷിച്ച് ഉപഭോക്താക്കള്‍ സൂപ്പര്‍വല്യൂവില്‍ ചെലവഴിക്കുകയും ചെയ്യുന്നു. ഡണ്‍സിന്‍റെ വില്‍പ്പന വര്‍ധന 3.3ശതമാനമാണ്. ഡബ്ലിനാണ് ഡണ്‍സിന്‍റെ പ്രധാന വളര്‍ച്ചാ കേന്ദ്രം. വലിയതും ആവര്‍ത്തിച്ചുള്ളതുമായ ഷോപ്പിങുകളാണ് പ്രധാനമായും നേട്ടം നല്‍കുന്നത് ഇവര്‍ക്ക്. ലിഡ് ലിന് 40,000 പുതിയ ഉപഭോക്താക്കളെ ലഭിച്ചിട്ടുണ്ട്. പുതിയ ഉപഭോക്താക്കളെ ലഭിച്ചതില്‍ മുന്നിലും ലിഡ് ലാണ്. ഡബ്ലിനില്‍ കൂടുതല്‍ വളര്‍ച്ച ലഭിക്കുന്നുണ്ട് ലിഡ് ലിനും ആള്‍ഡിയുടെ വില്‍പന വര്‍ധന 3.6 ശതമാനമാണ് വിപണി പങ്കാളിത്തം 8.5ശതമാനവും.

ടെസ്കോയുടെ വിപണി പങ്കാളിത്തം 24.1 ശതമാനത്തിലേക്ക് ഇടിഞ്ഞു. 0.7ശതമാനത്തിന്‍റെ ഇടിവണ് വാര്‍ഷികമായി പ്രകടമായിരിക്കുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: