പിപിഎസ് നമ്പര്‍ ലഭിച്ചവര്‍ സാമൂഹ്യക്ഷേമ ആനുകൂലം സ്വീകരിക്കുന്നത് കുറഞ്ഞെന്ന് കണക്കുകള്‍

ഡബ്ലിന്‍: പിപിഎസ്  നമ്പര്‍ ലഭിച്ച വിദേശികള്‍ സാമൂഹ്യക്ഷേമ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നതില്‍ തൊട്ട് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പത്ത് ശതമാനം കുറവ്.  85,724  പുതിയ നമ്പറുകള്‍ നല്‍കപ്പെട്ടപ്പോള്‍  6,312 പേര്‍മാത്രമാണ്  2014 അവസാനിക്കുമ്പോള്‍ ക്ഷേമ ആനൂകൂല്യങ്ങള്‍ കൈപറ്റിയിട്ടുള്ളത്.  സിഎസ്ഒ കണക്കുകളിലെ ഈ കുറവ് ഒരു പക്ഷേ  കുട്ടികള്‍ ഉള്ള ആളുകള്‍ക്ക്  ജോബ് സീക്കര്‍ അലവന്‍സ് തുടങ്ങി മറ്റ് ആനൂകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിന് നിശ്ചിതകാലം ഇവിടെ താമസിക്കണമെന്നുള്ളത് കൊണ്ടാകമെന്ന് പറയുന്നു. കുറച്ച് കൂടി സമയം കഴിയുന്നതോടെ കൂടുതല്‍ പേര്‍ ആനുകൂല്യം സ്വീകരിക്കാനെത്തുമെന്നാണ് കരുതുന്നത്.

2009ല്‍ 62984 പേര്‍ വിദേശികള്‍ പിപിഎസ്  നമ്പര്‍ സ്വീകരിച്ചെങ്കിലും നിലവില്‍ ഇതില്‍ 11764 പേരാണ് ക്ഷേമ ആനൂകൂല്യങ്ങള്‍ കൈപറ്റുന്നത്. അതായത് പിപിഎസ് നമ്പര്‍ ലഭിച്ചവരുടെ പതിനെട്ട് ശതമാനം മാത്രം ഇതെന്ന് വ്യക്തം.  1.4 മില്യണ്‍ ഐറിഷ് ജനതയാണ്  ആഴ്ച്ചയിലുളള സാമൂഹ്യക്ഷേമ ആനുകൂല്യത്തെ ആശ്രയിക്കുന്നവര്‍. ആകെ ജനസംഖ്യയുടെ 28 ശതമാനം വരുമിത്.  2.2 മില്യണ്‍ജനങ്ങള്‍ ആകെ വിവിധ സാമൂഹ്യക്ഷേമ ആനുകൂല്യങ്ങളും രാജ്യത്ത് കൈപറ്റുന്നു. ആകെ ജനസംഖ്യയുടെ 44 ശതമാനം വരും ഇത്.  കഴിഞ്ഞ വര്‍ഷം നല്‍കിയ പിപിഎസ്  നമ്പറുകളില്‍ 85,724  പേരില്‍ 29637 പേര്‍ക്ക് നിലവില്‍ ജോലിയായിട്ടുണ്ട്.

2009ല്‍ നല്‍കിയ പിപിഎസ്  നമ്പര്‍ എടുത്താല്‍ വിദേശികളില്‍ അഞ്ചില്‍ ഒരാള്‍ക്കും കഴിഞ്ഞ വര്‍ഷം അസാനിക്കുമ്പോള്‍ ജോലിയുണ്ട്. 2002നും കഴിഞ്ഞ വര്‍ഷത്തിനും ഇടയില്‍  പിപിഎസ്  നമ്പര്‍ ലഭിച്ച 337,150 വരുന്ന വിദേശ പൗരന്മാര്‍ക്കാണ് ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്.  2011ന് ശേഷം ക്രമേണ പിപിഎസ്  നമ്പര്‍ നല്‍കുന്നവരുടെ എണ്ണം കൂടി വരികയാണ്. 2013-14ന് ഇടയില്‍ വര്‍ധന 12.9ശതമാനമാണ്.  വിദേശ പൗരന്മാര്‍ക്കുള്ള ഏറ്റവും വലിയ തൊഴില്‍മേഖല ഈ കണക്കുകള്‍ പ്രകാരം കാണുന്നത് റീട്ടെയില്‍മേഖലയിലും  നിര്‍മ്മാണ മേഖലയിലും ആണെന്നാണ്.

എസ്

Share this news

Leave a Reply

%d bloggers like this: