എണ്ണൂറു വര്‍ഷത്തിനുശേഷം വന്ന ആദ്യ ഹിന്ദു ഭരണാധികാരിയാണ് മോദി …രാജ് നാഥ് സിങിന്‍റെ പരാമര്‍ശത്തെ ചൊല്ലിചര്‍ച്ച, സഭ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിനെതിരെ സി.പി.എം. അംഗം മുഹമ്മദ് സലീം നടത്തിയ പരാമര്‍ശം ലോക്‌സഭയില്‍ ബഹളത്തിന് വഴിവച്ചു. ബഹളം നിയന്ത്രാണതീതമായതോടെ സ്പീക്കര്‍ സുമിത്ര മഹാജന്‍ സഭാ നടപടികള്‍ ഉച്ചയ്ക്ക് രണ്ടര വരെ നിര്‍ത്തിവച്ചു. അസഹിഷ്ണുതാ പ്രശ്‌നത്തെച്ചൊല്ലിയുള്ള ചര്‍ച്ചയിലായിരുന്നു മുഹമ്മദ് സലീമിന്റെ പരാമര്‍ശം.

എണ്ണൂറു വര്‍ഷത്തിനുശേഷം വന്ന ആദ്യ ഹിന്ദു ഭരണാധികാരിയാണ് മോദി എന്ന് ഔട്ട്‌ലുക്ക് മാസികയില്‍ രാജ്‌നാഥ്‌സിങ്ങിന്റേതായി വന്ന അഭിപ്രായപ്രകടനം മുഹമ്മദ് സലീം ചര്‍ച്ചയ്ക്കിടെ ഉദ്ധരിച്ചതാണ് ബി.ജെ.പി. അംഗങ്ങളെ ചൊടിപ്പിച്ചത്. ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയ മന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്ന് മുഹമ്മദ് സലീം പറഞ്ഞു.

താന്‍ അത്തരത്തില്‍ ഒരു അഭിപ്രായപ്രകടനവും നടത്തിയിട്ടില്ലെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. താന്‍ അത്തരത്തിലൊരു പ്രസ്താവന നടത്തില്ലെന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പോലും അറിയാംരാജ്‌നാഥ് പറഞ്ഞു. മുഹമ്മദ് സലീം തന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന് രാജീവ്പ്രതാപ് റൂഡി ആവശ്യപ്പെട്ടു.

നേരത്തെ ആളുകള്‍ എന്‍.ഡി. എ.യുടെ രഹസ്യ അജണ്ടയെന്നായിരുന്നു പറയാറുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഒന്നും ഒളിക്കപ്പെടുന്നില്ല. മന്ത്രിമാരും പാര്‍ലമെന്റംഗങ്ങളുമെല്ലാം വിദ്വേഷ പ്രസ്താവനകള്‍ നടത്തുകയാണ്. അവര്‍ ദളിതരെ പട്ടികളോട് ഉപമിക്കുന്നു. ഇതൊരു ജനാധിപത്യ രാജ്യമാണ്. അല്ലാതെ ഫാസിസ്റ്റ് രാജ്യമല്ല. പ്രധാനമന്ത്രി മറ്റുള്ളവരുടെ അഭിപ്രായം കേള്‍ക്കുക കൂടി വേണംചര്‍ച്ചയ്ക്ക് തുടക്കമിട്ട സലീം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: