ഗര്‍ഭഛിദ്രം…ബെല്‍ഫാസ്റ്റ് ഹൈക്കോടതിയും അനുകൂലം..വിധി ബിഷപ്പുമാരെ ഞെട്ടിച്ചു

ഡബ്ലിന്‍: ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് ബെല്‍ഫാസ്റ്റ് കോടതയുടെ വിധി വടക്കന്‍ അയര്‍ലന്‍ഡിലെ കാത്തോലിക് ബിഷപ്പുമാരെ ഞെട്ടിച്ച് കളഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈകോടതി ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ ബിഷപ്പുമാരെ അസ്വസ്ഥമാക്കിയെന്നാണ് വാര്‍ത്തയുള്ളത്. ജസ്റ്റീസ് മാര്‍ക്ക് ഹോണര്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഹ്യൂമണ്‍ റൈറ്റ് കമ്മീഷന്‍ നല്‍കിയ കേസിലായിരുന്ന ഗര്‍ഭഛിദ്രത്തിന് അനുകൂലമാകുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയത്. ബലാത്സംഗം , ഗര്‍ഭസ്ഥ ശിശുവിന് മരണകാരണമായേക്കാവുന്ന അസ്വഭാവികതകള്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കേസ് നല്‍കിയത്.

ബലാത്സംഗം, ഗര്‍ഭസ്ഥശിശുവിന് ജീവിക്കില്ലെന്ന് ഉറപ്പാകുന്ന സാഹചര്യം തുടങ്ങിയ ഉള്ളപ്പോള്‍ ഗര്‍ഭിണിക്ക് ഛിദ്രം നടത്താന്‍ കഴിയാതെ പോകുന്നത് വ്യക്തി അവകാശങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റമാണെന്നതില്‍ സംശയമില്ലെന്നായിരുന്നു ജഡ്ജിയുടെ വിധി. ഇതിനെതിരെ അറ്റോണി ജനറലിന് അപീല്‍ പോകാവുന്നതാണ്. ഗര്‍ഭസ്ഥ ശിശു മരിക്കുമെന്ന സാഹചര്യത്തില്‍ ഒരു ജീവനെയും രക്ഷിക്കാനില്ല. ഭ്രൂണം തനിയെ ഗര്‍ഭപാത്രത്തില്‍ ജീവിക്കില്ല. നിശ്ചലമാണത്. ഇവിടെ മനുഷ്യ ജീവന്‍ സംരക്ഷിക്കുന്നതിന്‍റെ പ്രശ്നമൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇതിനെതിരെയാണ് ബിഷപ്പുമാര്‍ രംഗത്ത് വന്നത്. മറ്റൊരാളുടെ ജീവന് മേല്‍ മറ്റൊരാള്‍ക്കുള്ള അധികാരത്തെ കേന്ദ്രീകരിക്കുന്നതാണ് കോടതിയുടെ വിധി. ഇത് ചില കുട്ടുകളുടെ ജീവിതം കൂടുതല്‍ പ്രധാനപ്പെട്ടതെന്ന് നമ്മുടെ സമൂഹത്തോട് പറയുന്നതാണെന്നും ബിഷപ്പുമാര്‍ കുറ്റപ്പെടുത്തി. എല്ലാ കുട്ടികള്‍ക്കും ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും ഇക്കാര്യം കോടതി വിധികൊണ്ട് മാറ്റാനാകില്ലെന്നും വ്യക്തമാക്കി. ജഡ്ജിയുടെ ഗര്‍ഭസ്ഥ ശിശു നിശ്ചലമാണെന്ന പ്രസ്താവന ഞെട്ടിച്ച് കളഞ്ഞതായി  വിവിധ കാത്തോലിക് ബിഷപ്പുമാരും പറഞ്ഞു. ഒരു മനുഷ്യജീവിതവും സംരക്ഷിക്കേണ്ടതില്ലെന്ന പരാമര്‍ശവും ചൂണ്ടികാണിച്ച് ബിഷപ്പുമാര്‍ വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തു.

ബലാൽസംഗത്തിനിരയായും സ്വന്തക്കാരിൽനിന്ന് ഗർഭം ധരിച്ചും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടും ഗർഭഛിദ്രം കാത്ത് നോർത്തേൺ അയർലൻഡിലെ ആശുപത്രികളിൽ കഴിയുന്ന ഒട്ടേറെസ്ത്രീകൾക്ക് പ്രതീക്ഷ പകരുന്ന വിധിയാണിത്. നിലവിലെ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്തിയാൽ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ജീവപര്യന്തം തടവുശിക്ഷ നേരിടേണ്ടിവരും എന്നതാണ് നിയമം. ജീവന് ഭീഷണിയുള്ള സാഹചര്യത്തിലും ലൈംഗികാതിക്രമങ്ങൾക്ക് ഇരയായി ഗർഭിണിയാകേണ്ടിവരുന്ന സാഹചര്യത്തിലും ഗർഭഛിദ്രം അനിവാര്യമാണ്. ഇത്തരം അടിയന്തിര സാഹചര്യങ്ങളില് ഗർഭഛിദ്രം അനുവദിക്കേണ്ടത് സ്ത്രീകളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിന് അത്യാവശ്യമാണെന്ന് ജസ്റ്റിസ് ഹോണർ പറഞ്ഞു.

എസ്

Share this news

Leave a Reply

%d bloggers like this: