നഴ്സിനെ പിരിച്ച് വിട്ടു..നഷ്ടപരിഹാരം €26,000 നല്‍കണമെന്ന് വിധി

ഡബ്ലിന്‍:ജിപി പ്രാക്ടീസ് നഴ്സിനെ പിരിച്ച് വിട്ട സംഭവത്തില്‍  നഷ്ടപരിഹാരം നല്‍കാന്‍ എംപ്ലോയ്മെന്‍റ് അപീല്‍സ് ട്രൈബ്യൂണല്‍ വിധി. ചട്ടവിരുദ്ധമായാണ് പിരിച്ചു വിട്ടതെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. €26,000 ആണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്.

ടൈം ഷീറ്റ് ഫോമില്‍ ഒപ്പിടില്ലെന്ന് പറഞ്ഞതാണ് പിരിച്ച് വിടുന്നതിലേക്ക് നയിച്ചത്. താനൊരു ഡക്കര്‍ തൊഴിലാളിയല്ലെന്നും മെഡിക്കല്‍ പ്രെഫഷണല്‍ ആയി ജോലിചെയ്യുന്ന ആളാണെന്നും  നഴ്സ് പറയുകയായിരുന്നു. 2013 സെപ്തംബര്‍12 നായിരുന്നു സംഭവം.

സാന്‍ഡിഫോര്‍ഡില്‍ 2011ആദ്യമായി ക്ലിനിക്ക് തുടങ്ങിയ ജിപി നോവ് സ്വേര്‍ഡിലും ‍ടെമ്പ്ലോഗിലും  ക്ലിനിക്കുകള്‍ പിന്നീട് തുടങ്ങി. 2012 ജൂണ്‍ മുതലാണ് നഴ്സായ Miriam McGrathത്ത് ക്ലിനിക്കില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചത്. ടൈം ഷീറ്റില്‍ ഒപ്പിടില്ലെന്ന് മക്ഗ്രാത്ത് വ്യക്തമാക്കിയതോടെ ക്ലിനിക്ക് ഓപറേഷന്‍ ഡയറക്ടര്‍ ജിപി നോവിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഒപ്പിടാനുള്ള അവസാന അവസരമായി അതിനെ കണ്ട് പിരിച്ച് വിടുകയും ചെയ്തു.

തൊട്ടടുത്ത ദിവസം തന്നെ നഴ്സിന് പരിച്ച് വിട്ടുകൊണ്ടുള്ള കത്തും നല്‍കി. കത്തിലാകട്ടെ ജീവനക്കാരുടെ തൊഴില്‍ സമയവും ഒഴിവുസമയവും രേഖപ്പെടുത്തി സൂക്ഷിക്കേണ്ടത് നിയമപരമായ ആവശ്യമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നിയമപരമായ ഉത്തരവാദിത്വം ക്ലിനിക്കിനില്ലായിരുന്നുവെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. തൊഴില്‍ ദാതാവിന് തൊഴില്‍ സമയ വിവരങ്ങള്‍ സൂക്ഷിക്കണമെങ്കില്‍  അത് തൊഴില്‍ കരാറില്‍ പറയേണ്ടതായിരുന്നെന്നും ട്രൈബ്യൂണല്‍ ചൂണ്ടികാണിച്ചു.

ഇക്കാര്യത്തില്‍ അതുകൊണ്ട് തന്നെ നഴ്സിന് ജോലി സമയവിവരം നല്‍കുന്നതിനുള്ള ഫോം പൂരിപ്പിക്കേണ്ടതില്ല. പിരിച്ച് വിട്ട നടപടി സാധുവായതല്ലെന്നും വ്യക്തമാക്കി. പിരിച്ച് വിടുന്നതിന് മുമ്പ് മുന്നറിയിപ്പോ വിശദീകരണ സമയമോ നല്‍കിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അകാരണവും അന്യായവുമായാണ് പിരിച്ച് വിടല്‍ നടന്നിരിക്കുന്നത്.

ക്ലിനിക്കിലെ പ്രശ്നങ്ങള്‍ താന്‍ ചൂണ്ടികാണിച്ചിരുന്നതായി മക്ഗ്രാത്ത് മൊഴി നല്‍കിയിരുന്നു. തനിക്കെതിരെ ഏതെങ്കിലും വിധത്തിലുള്ള നടപടിയുണ്ടെന്ന് വാക്കാല്‍ പോലും അറിയിപ്പ് നല്‍കിയില്ലെന്നും ഇവര്‍ പറഞ്ഞു. പ്രശ്നത്തില്‍ ഏറ്റവും നല്ല മാര്‍ഗം നഷ്ടപരിഹാരമെന്ന നിഗമനത്തിലാണ് €26,000നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

എസ്

Share this news
%d bloggers like this: