ഇന്ത്യന്‍ കമ്മ്യൂണിറ്റീ വെല്‍ഫെയര്‍ ഫണ്ടിന് ഡിസംബര്‍ ഒന്ന് മുതല്‍ തുടക്കമായി…എംബസി സര്‍വീസുകള്‍ക്ക് രണ്ട് യൂറോ ചാര്‍ജ്

ഡബ്ലിന്‍: ഇന്ത്യന്‍ കമ്മ്യൂണിറ്റീ വെല്‍ഫെയര്‍ ഫണ്ടിന് ഡിസംബര്‍ ഒന്ന് മുതല്‍ തുടക്കമായി.ഇതിന്‍റെ ഭാഗമായി രണ്ട് യൂറോ സര്‍വീസ് ചാര്‍ജ് എല്ലാ തരം സേവനങ്ങള്‍ക്കും ഈടാക്കും. വിസ, പാസ് പോര്‍ട്ട്, ഒസിഐ തുടങ്ങി വിവിധ സര്‍വീസുകള്‍ക്കാണ് സര്‍വീസ് ചാര്‍ജ് വരുന്നത്. അപേക്ഷകര്‍ രണ്ട് ബാങ്ക് ഡ്രാഫ്റ്റ്, പോസ്റ്റല്‍ ഓര്‍ഡറുകള്‍ നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഒന്ന് വിസ, പാസ് പോര്‍ട്ട്, ഒസിഐ എന്നിവയ്ക്കുള്ള ചാര്‍ജിനും. മറ്റേത് രണ്ട് യൂറോ ഐസിഡബ്ലിയൂഎഫിനും വേണ്ടിയാണ്. പോസ്റ്റല്‍ ഓര്‍ഡറോ, ബാങ്ക് ഡ്രാഫ്റ്റോ, വഴി ഈ തുക നല്‍കാം. ഇന്ത്യന്‍ എംബസിയുടെ പേരിലായിരിക്കും ഇത് നല്‍കേണ്ടത്.

എല്ലാ വിസ അപേക്ഷകളിലും ഉള്ള വിസ ഫീസ് പോസ്റ്റല്‍ ഓര്‍ഡറിലോ ബാങ്ക് ഡ്രാഫ്റ്റോ ആയിമാത്രമേ സ്വീകരിക്കൂ. ഇത് ഇന്ത്യന്‍ എംബസി ഡബ്ലിന്‍റെ പേരിലുമായിരിക്കണം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വഴിയും ഓണ്‍ലൈന്‍ ബാങ്ക് വഴിയുമുള്ള ട്രാന്‍സ്ഫര്‍ സ്വീകാര്യമല്ലെന്നും അറിയിക്കുന്നുണ്ട്.

ഇന്ത്യന്‍ പൗരത്വമുള്ള ആര്‍ക്കും പ്രതിസന്ധിയില്‍  ധനസഹായത്തിനായി ഫണ്ടില്‍ നിന്ന് സഹായംലഭിക്കാന്‍  എംബസിയുമായി ബന്ധപ്പെടാവുന്നതാണ്. മെറിറ്റിനെ അടിസ്ഥാനമാക്കിയാവും സഹായം നല്‍കുക.

എസ്

Share this news

Leave a Reply

%d bloggers like this: