മുല്ലപ്പെരിയാര്‍ പുതിയ ഡാം നിര്‍മ്മാണവുമായി മുന്നോട്ട് പോകാം-കേന്ദ്രം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മാണവുമായി കേരളത്തിന് മെന്ന്  വനം പരിസ്ഥിതി മന്ത്രാലയം. പുതിയ ഡാമിന് വേണ്ടി പരിസ്ഥിതി ആഘാത പഠനം നടത്താനും അനുമതി നല്‍കി. വിദഗ്ധ സമിതിയാണ് ഇത് സംബന്ധിച്ച് അനുമതി നല്‍കിയിരിക്കുന്നത്. പരിസ്ഥിതി ആഘാത പഠനത്തെ എതിര്‍ത്തുകൊണ്ടുള്ള തമിഴ്‌നാടിന്റെ ആവശ്യം മന്ത്രാലയം തള്ളി.

പുതിയ അണക്കെട്ടിന് പരിസ്ഥിതി അനുമതി ആവശ്യപ്പെട്ട് കേരളം കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. വിശദമായ പദ്ധതി രേഖയും ടേംസ് ഓഫ് റഫറന്‍സും സഹിതമാണ് കേരളത്തിന്റെ അപേക്ഷ നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്നാണ് നടപടി.

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനെക്കുറിച്ച് കേരളം നടത്തുന്ന സാധ്യതാപഠനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേരളത്തിന്റെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. കേരള എഞ്ചിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (കെറി) മേല്‍നോട്ടത്തിലാണ് പുതിയ അണക്കെട്ടിനെക്കുറിച്ച് സാധ്യതാ പഠനം നടത്തുന്നത്.

Share this news
%d bloggers like this: