റാണി മുഖര്‍ജിക്കും ആദിത്യ ചോപ്രയ്ക്കും പെണ്‍കുഞ്ഞ്

മുംബൈ: ബോളിവുഡ് താരം റാണി മുഖര്‍ജിക്കും ആദിത്യ ചോപ്രയ്ക്കും പെണ്‍കുഞ്ഞ്. ബുധനാഴ്ച രാവിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ആദിര എന്നാണ് കുഞ്ഞിനു പേരു നല്‍കിയിരിക്കുന്നത്. റിഷി കപൂറാണു കുഞ്ഞിന്റെ ജനന വാര്‍ത്ത ആദ്യമായി ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

2014 ഏപ്രിലില്‍ ആയിരുന്നു ഇരുവരുടേയും വിവാഹം. ആദിത്യ ചോപ്രയുടെ സഹോദരന്‍ ഉദയ് ചോപ്ര, സംവിധായകന്‍ കരണ്‍ ജോഹര്‍, നടി പരീണിതി ചോപ്ര എന്നിവര്‍ ദമ്പതികള്‍ക്കും കുഞ്ഞിനും ആശംസകള്‍ അര്‍പ്പിച്ചു.

Share this news

Leave a Reply

%d bloggers like this: