കസബ് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് സാക്ഷി മൊഴി

 
ലാഹോര്‍: മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അജ്മല്‍ അമീര്‍ കസബ് ഇപ്പോഴും പാകിസ്ഥാനില്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് കസബിനെ പഠിപ്പിച്ച അധ്യാപകന്റെ മൊഴി. ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ പ്രത്യേക കോടതിയില്‍ നടന്നുവരുന്ന മുംബൈ ഭീകരാക്രമണ കേസിന്റെ വിചാരണക്കിടെയാണ് കസബ് മൂന്ന് വര്‍ഷം പഠിച്ച ഫരീദ്‌കോട്ട് െ്രെപമറി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ മുദ്ദസിര്‍ ലഖ്‌വി വിചിത്രമായ വാദമുന്നയിച്ചത്. താന്‍ പഠിപ്പിച്ച കസബ് ഇപ്പോഴും പാകിസ്ഥാനില്‍ തന്നെ ജീവിച്ചിരിക്കുന്നുണ്ടെന്ന് ഇദ്ദേഹം കോടതിയില്‍ മൊഴി നല്‍കിയതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വാദത്തെ തുടര്‍ന്ന് കോടതിയും ആശയക്കുഴപ്പത്തിലായി. കേസിന്റെ വിചാരണക്കിടെ 2014ലും ഇദ്ദേഹം കോടതിയില്‍ സമാനമായ വാദമുന്നയിച്ചിരുന്നു. 2012 നവംബറിലാണ് പൂനെ ജയിലില്‍ കസബിനെ തൂക്കിക്കൊന്നത്.

കസബിന്റെ പഠനകാലത്തെ സ്‌കൂള്‍ രേഖകള്‍ ഹാജരാക്കാനാണ് കോടതി പ്രധാനാധ്യാപകനെ വിസ്തരിച്ചത്. എന്നാല്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടാത്ത വിവരങ്ങളും ഇയാള്‍ കോടതിയില്‍ പറയുകയായിരുന്നു. ലഷ്‌കറെ ത്വയ്ബ നേതാവ് സകിഉറഹ്മാന്‍ ലഖ്‌വിയുടെ ഗ്രാമത്തില്‍ താമസിക്കുന്ന അധ്യാപകന്‍ ലഖ്‌വിയുടെ സമ്മര്‍ദ്ദഫലമായാണ് ഇത്തരത്തില്‍ മൊഴി നല്കിയതെന്ന് സംശയിക്കുന്നതെന്നാണ് അധികൃതരുടെ സംശയം. കേസിന്റെ വിചാരണ ഡിസംബര്‍ 16ലേക്ക് മാറ്റിവെച്ചു.

Share this news

Leave a Reply

%d bloggers like this: