ഇസ്ലാമിക് തലവന് മെക്‌സിക്കന്‍ മാഫിയാ തലവന്റെ ഭീഷണി…തങ്ങളുടെ പ്രവര്‍ത്തനത്തില്‍ തലയിട്ടാല്‍ യഥാര്‍ത്ഥ ഭീകര പ്രവര്ത്തനം എന്താണെന്ന് അറിയേണ്ടി വരുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഇസ്‌ളാമിക് സ്‌റ്റേറ്റിനോട് യുദ്ധം പ്രഖ്യാപിച്ച് മയക്കുമരുന്ന് കടത്ത് സംഘം. മെക്‌സിക്കോയിലെ ക്രിമിനല്‍ മാഫിയയുടെ തലവനുമായ എല്‍ ചാപ്പോ ഗുസ്മാന്‍ ആണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇയാള്‍ ഐഎസ് തലവന്‍ അല്‍ ബാഗ്ദാദിക്ക് ഭീഷണി അറിയിച്ച് കൊണ്ട് നല്‍കിയ ഇ മെയില്‍ പുറത്തുവന്നു. മെക്‌സിക്കോയിലെ വന്‍കിട മാഫിയാ സംഘമായ സിനലോവ കാര്‍ട്ടല്‍ നടത്തുന്നത് ജോവിക്വിന്‍ എല്‍ ചോപ്പോ ഗുസ്മാനെന്നയാളാണ്്.

മയക്കുമരുന്നുമായി പോയ തന്റെ കള്ളക്കടത്ത് കപ്പലുകളില്‍ ഒന്ന് തകര്‍ത്തതിന് പിന്നാലെയാണ് ഭീഷണി മുഴക്കി മാഫിയാതലവന്‍ തീവ്രവാദി സംഘടനയുടെ തലവന് ഇ മെയില്‍ അയച്ചത്. തന്റെ പരിപാടികളില്‍ ഇനിയും കൈ കടത്തിയാല്‍ തകര്‍ത്തു കളയും എന്നാണ് ഭീഷണി. തന്റെ സംഘടനയ്ക്ക് സൈനികരില്ല. പക്ഷേ ഒന്നാന്തരം പോരാളികള്‍ ഉണ്ടെന്നും നിന്നെ തകര്‍ത്തുകളയുമെന്നും കത്തില്‍ പറയുന്നു. ലോകം നിന്റെ ഭരണത്തിന് കീഴിലല്ലെന്നും സിനലോവ കാര്‍ട്ടല്‍ എന്ന സംഘത്തിന്‌റെ തലവന്‍ ഭീഷണി മുഴക്കുന്നുണ്ട്.

ഇ മെയില്‍ പുറത്തുവിട്ടത് കാര്‍ട്ടല്‍ ബ്‌ളോഗ് ഡോട്ട് കോം ആണ്. യഥാര്‍ത്ഥ ഭീകരപ്രവര്‍ത്തനം എന്താണെന്ന് ഞങ്ങള്‍ കാട്ടിത്തരാം. അതുണ്ടായാല്‍ നീ പൊരുതുന്ന നിന്റെ ദൈവത്തിന് പോലും രക്ഷിക്കാന്‍ കഴിയില്ലെന്നും കത്തില്‍ കുറിയ്ക്കുന്നുണ്ട്. ഷോര്‍ട്ടി എന്ന വിളിപ്പേരുള്ള എല്‍ ചാപ്പോ കനത്ത സുരക്ഷയുള്ള മെക്‌സിക്കോ സിറ്റിയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയുള്ള അല്‍റ്റിപ്‌ളാനോ ജയിലില്‍ നിന്നും രക്ഷപ്പെട്ടത് കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു. സംഘത്തില്‍ പെട്ടവര്‍ ഒരു ഫാംഹൗസിന് അടുത്തു നിന്നും പാര്‍പ്പിച്ചിരുന്ന ജയില്‍ വരെ കനത്ത തുരങ്കം തീര്‍ത്തായിരുന്നു എല്‍ ചാപ്പോയെ രക്ഷപ്പെടുത്തിയത്.

മാസങ്ങള്‍ നീണ്ട ശ്രമം നടത്തിയാണ് തുരങ്കം ഉണ്ടാക്കിയത്. വൈദ്യൂതിക്ക് പുറമേ വെളിച്ചവും വായുവും സജ്ജമാക്കി. മോട്ടോര്‍ബൈക്ക്, റെയില്‍ സംവിധാനം എന്നിവയെല്ലാം ചോപ്പോയ്ക്ക് രക്ഷപ്പെടാന്‍ തുരങ്കത്തില്‍ മാഫിയാസംഘം സജ്ജമാക്കിയിരുന്നു. ലോകത്തിലെ 1,140 ാമത്തെ പണക്കാരനായ ഗുസ്മാന്‍ ലോകത്തിലെ തന്നെ 55 ാമത്തെ കരുത്തനായിട്ടാണ് കരുതപ്പെടുന്നത്. 50 ദശലക്ഷം ഡോളറുകളാണ് രക്ഷപ്പെടാന്‍ കൈക്കൂലി ഇനത്തില്‍ മാത്രം ഇയാള്‍ നല്‍കിയത്. 2001 ല്‍ കൈക്കൂലി കൊടുത്ത് ജയിലില്‍ നിന്നും ആദ്യം ചാടിയ ഇയാളെ കഴിഞ്ഞ വര്‍ഷം വീണ്ടും പിടികൂടിയിരുന്നു. എന്നാല്‍ രണ്ടാമത് വീണ്ടും ചാടുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: