താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സോളാര്‍ കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍

തിരുവനന്തപുരം : താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സോളാര്‍ കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍. തെളിവ് വച്ചിരുന്ന സ്ഥലത്താണ് താന്‍ പോയത്. സി.ഡി ആരോ മാറ്റിയതാകാം. ആരാണ് ഇതിന് പിന്നില്ലെന്ന് ഊഹിക്കാവുന്നതാണ്. അധികാരത്തിലിരിക്കുന്നവരുമാകാാം. അവര്‍ക്ക് ആശങ്കയുണ്ടെന്നും ബിജു പറഞ്ഞു. ബിജു രാധാകൃഷ്ണനെ കൊച്ചിയില്‍ സോളര്‍ കമ്മിഷന്‍ ഓഫിസിലെത്തിച്ചു

സോളര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവാകുമെന്ന് പ്രഖ്യാപിച്ച് ബിജു രാധാകൃഷണന്‍ ഇന്നലെ കൈമാറിയ രേഖകളില്‍ സിഡി ഇല്ലായിരുന്നു. സോളര്‍ കമ്മിഷന്‍ നിയോഗിച്ച പ്രത്യേക സംഘം, ബിജു ചൂണ്ടിക്കാണിച്ച കോയമ്പത്തൂരിലെ വീട്ടില്‍ എത്തിയപ്പോഴാണ് സിഡി ഇല്ലെന്ന് വ്യക്കമായത്. ബിജു ഇവിടെ നേരത്തെ ഏല്‍പിച്ചിരുന്ന മറ്റ് രേഖകള്‍ കുടുംബം കൈമാറി.

സോളര്‍ കമ്മിഷന്‍ നിയോഗിച്ച അഭിഭാഷകന്‍ ഹരികുമാറും പൊലീസ് ഉദ്യോഗസ്ഥരും കോയമ്പത്തൂര്‍ ശെല്‍വപുരത്തെ വീട്ടില്‍ രാത്രി എട്ടോടെ ആദ്യം എത്തിയപ്പോള്‍ ഒരു രേഖയുമില്ല എന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. എന്നാല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തീരുമാനം മാറി. ചില രേഖകള്‍ മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടനും അവ കൈമാറാമെന്നുമായി.

Share this news

Leave a Reply

%d bloggers like this: