പാര്‍ക്ക് സ്ട്രീറ്റ് കൂട്ടമാനഭംഗ കേസ്: മൂന്നു പ്രതികള്‍ക്കും 10 വര്‍ഷം കഠിനതടവ്

 
കോല്‍ക്കത്ത: പാര്‍ക്ക് സ്ട്രീറ്റ് കൂട്ടമാനഭംഗക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്നു പേരെ കോടതി 10 വര്‍ഷം കഠിന തടവിനു വിധിച്ചു. റുമാന്‍ ഖാന്‍, നാസര്‍ ഖാന്‍, സുമിത് ബജാജ് എന്നിവരെയാണ് കോല്‍ക്കത്ത സെഷന്‍സ് കോടതി ശിക്ഷിച്ചത്. 37 കാരി സൂസെറ്റ് ജോര്‍ദനെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലാണ് വിധി.

2012 ഫിബ്രവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. 37കാരിയും രണ്ടുകുട്ടികളുടെ അമ്മയുമായ സുസറ്റ് ജോര്‍ദാനാണ് ബലാത്സംഗത്തിനിരയായത്. സൂസെറ്റ് ജോര്‍ദനെ പാര്‍ക്ക് അവന്യൂ ഹോട്ടലില്‍നിന്നു രാത്രിയില്‍ വീട്ടിലെത്തിക്കാമെന്ന വ്യാജേന കൂട്ടികൊണ്ടുപോയി മാനഭംഗത്തിനിരയാക്കുകയായിരുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ ദമയന്തി സെന്നാണ് കേസന്വേഷിച്ചത്. പിന്നീട് ഇവരെ പദവിയില്‍ നിന്നു മാറ്റിയിരുന്നു. കേസിലെ പ്രധാന പ്രതികളായ ഖാദര്‍ ഖാനും അലിയും ഇപ്പോഴും ഒളിവിലാണ്. സൂസെറ്റ് പരാതി നല്‍കിയപ്പോള്‍ കേസ് കെട്ടിചമച്ചതാണെന്നാരോപിച്ച് ഇപ്പോഴത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയതു നേരത്തെ വാര്‍ത്തയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സൂസെറ്റ് മെനിന്‍ജൈറ്റിസ് ബാധിച്ച് മരിച്ചു.

-എജെ-

 

Share this news

Leave a Reply

%d bloggers like this: