കാമറൂണില്‍ ചാവേര്‍ ആക്രമണം; എട്ടു മരണം

 

മൊറ : കാമറൂണിന്റെ വടക്കന്‍ പട്ടണമായ കൊലോഫറ്റയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ കുറഞ്ഞത് എട്ടു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നില്‍ ബൊക്കോ ഹറാം തീവ്രവാദികളാണെന്നു സംശയിക്കപ്പെടുന്നു. എന്നാല്‍, ചാവേര്‍ പുരുഷനോ സ്ത്രീയോ എന്ന സ്ഥിരീകരിച്ചിട്ടില്ല.

കൊലോഫറ്റയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ സെപ്റ്റംബര്‍ 13നു ഉണ്ടായ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: