പുതിയ പാര്‍ട്ടിയ്ക്ക് ചിഹ്നം ‘കൂപ്പുകൈ’ തന്നെ വേണം…വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം : പുതിയ പാര്‍ട്ടിയ്ക്ക് ചിഹ്നം ‘കൂപ്പുകൈ’ തന്നെ വേണമെന്നും ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസിന്റെ ‘കൈപ്പത്തി’യും ‘കൂപ്പുകൈ’യും തമ്മില്‍ വ്യത്യാസമുണ്ട്. സാമ്യം ചൂണ്ടിക്കാട്ടിയാണ് പുതിയ പാര്‍ട്ടിയ്ക്ക് ‘കൂപ്പുകൈ’ ചിഹ്നം അനുവദിക്കാത്തതെങ്കില്‍ ‘അരിവാള്‍ ചുറ്റിക നക്ഷത്രവും’ ‘അരിവാള്‍ നെല്‍ക്കതിരും’ തമ്മിലും സാമ്യമുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം, പുതിയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ചിഹ്നം സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നും പുതിയ പാര്‍ട്ടി മത്സരരംഗത്തേയ്ക്ക് എത്തിയാല്‍ മാത്രമേ ചിഹ്നത്തിന് പ്രസക്തിയുള്ളൂ എന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യം അനുസരിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കായി 100 ചിഹ്നങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും തെരഞ്ഞെടുക്കുന്നതില്‍ പുതിയ പാര്‍ട്ടികള്‍ക്ക് അധികാരമുണ്ട്. എന്നാല്‍, ഇതിനു പുറമേ ഒരുപൊതു ചിഹ്നഹ്നം വേണമെന്ന് ആവശ്യപ്പെടണമെങ്കില്‍ മൊത്തം സീറ്റിന്റെ അഞ്ചു ശതമാനത്തില്‍ കുറയാത്ത സീറ്റിലേയ്ക്ക് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണം. അത്തരത്തില്‍ പൊതു ചിഹ്നം ആവശ്യപ്പെടണമെങ്കിലും അത് നിലവിലുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ചിഹ്നങ്ങളുമായി സാമ്യമില്ലാത്തതാവണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: