വംശീയ സംഭവങ്ങള്‍ അറിയുന്നതിനായി ഇനി ‘ഹേയ്റ്റ്മാപ് ‘

ഡബ്ലിന്‍: എന്‍എസികെയും നാഷണല്‍ ഇമിഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററും കൂടി ‘ഹേയ്റ്റ്മാപ് ‘ തുടങ്ങി. വംശീയതാ സംഭവങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കുന്നതിന് വേണ്ടിയാണ് മാപ് തുടങ്ങിയിരിക്കുന്നത്. നാസ്‌കിന്‌റെ റിപ്പോര്‍ട്ടിങ് സംവിധാനം വഴി ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മാപ് തയ്യാറാക്കിയിരിക്കുന്നത്. 2011 മുതല്‍ നാസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. വംശീയതയ്ക്ക് വിധേയമാകേണ്ടി വരുന്നുണ്ടെങ്കില്‍ അതെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ആളുകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാസ്‌കിന്റ പ്രവര്‍ത്തനം.

മാപിന്റെ ഉദ്ദേശം വംശീയതാ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിയമാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും സംഭവങ്ങളുടെ തോത് അറിയുന്നതിനും ആണ്. രാജ്യത്ത് ജീവിക്കുന്ന ന്യൂനപക്ഷ കൂടിയേറ്റക്കാര്‍ക്കിടയില്‍ വംശീയത വലിയൊരു പ്രശ്‌നമാണെന്ന് നാസ്‌ക് സിഇഒ ഫിയോ ഫിന്‍ പറയുന്നു. വംശീയതക്കെതിരെ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായുള്ള ഒരു നടപടിയാണ് ഇപ്പോഴത്തേത്. വംശീയതയുമായി ബന്ധപ്പെട്ട് ഒരു നിയമം ലിമെറിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഹേയ്റ്റ് ആന്റ് ഹോസ്റ്റിലിറ്റി റിസര്‍ച്ച് ഗ്രൂപ്പ് തയ്യാറാക്കി മന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

റോമന്‍ സമൂഹത്തിന് വംശീയ ആക്രമണങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നത് തികച്ചും സാധാരണമായിരിക്കുകയാണെന്ന് നാസ്‌കിന്റെ റോമാ റൈറ്റ് ഓഫീസര്‍ വ്യക്തമാക്കുന്നു. ദൈന്യം ദിന ജീവിതത്തില്‍ തന്നെ വംശീയത അനുഭവിക്കേണ്ടി വരുന്നുണ്ട് ഇവര്‍ക്ക്. എന്നാല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെയോ ശ്രദ്ധിക്കപ്പെടാതെയോ പോകുകയാണ് ചെയ്യുന്നത്. മാപ് വരുന്നതോടെ ഇക്കാര്യങ്ങള്‍ വളരെ ലളിതമായി തന്നെ മനസിലാക്കാന്‍ കഴിയും.

Share this news

Leave a Reply

%d bloggers like this: