മെറ്റ് ഏയ്റീന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു..മഴയും മഞ്ഞും പെയ്യാന്‍ സാധ്യത

ഡബ്ലിന്‍: ക്ലെയര്‍, കോര്‍ക്ക്,കെറി എന്നിവിടങ്ങളില്‍ മെറ്റ് ഏയ്റീന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  30-50 മില്ലീമീറ്ററിനും ഇടയില്‍ ആണ് ഇവിടെ മഴ പ്രതീക്ഷിക്കുന്നത്.  മണ്‍സ്റ്റര്‍, ലിന്‍സ്റ്റര്‍, കോണാക്ട് മേഖലകളില്‍ ചിലപ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  താപനില വൈകുന്നേരത്തോടെ മൂന്ന് ഡിഗ്രിയ്ക്കും അ‍ഞ്ച് ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ താഴും. കവാന്‍, മോനഗാന്‍, ഡോണീഗല്‍, മയോ, റോസ് കോമണ്‍, എന്നിവിടങ്ങളില്‍ സ്നോ-ഐസ് വാണിങ് നിലവില്‍ ഉണ്ട്.

മോശം കാലാവസ്ഥയ്ക്ക് ശേഷം ഒരാഴ്ച്ചകൂടി കുഴഞ്ഞ് മറിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ഇതോടെ വ്യക്തമായി. ഡെസ്മോണ്ട് കൊടുങ്കാറ്റിന‍്റെ ഫലമായുണ്ടായമഴയും ഇത് മൂലമുള്ള വെള്ളപ്പൊക്കത്തിന്‍റെയും കെടുതിയില്‍നിന്ന് ഇനിയും പലപ്രദേശങ്ങളും മുക്തമായിട്ടില്ലെന്നിരിക്കെയാണ് വീണ്ടും മോശം കാലാവസ്ഥ വരുന്നത്.

ഷാനോന്‍ നദിക്കരകിലുള്ളവര്‍ക്ക് ഇനിയും വെള്ളപ്പൊക്കം അനുഭവപ്പെടാന്‍‌ സാധ്യതയുണ്ട്. പാര്‍ടീന്‍ വെയിര്‍ ഹേഡ്രോ ടാമിലൂടെയുള്ള നീരൊഴുക്ക് സെക്കന്‍റില്‍ 405 ക്യൂമിക് മീറ്റര്‍ എന്നനിലയില്‍ വര്‍ധിക്കാമെന്ന് ഇഎസ്ബി വ്യക്തമാക്കി. സ്പ്രിങ് ഫീല്‍ഡ്, മോണ്ട് പെല്ലിയര്‍, മൗണ്ട് ഷാനോന്‍, ലിമെറിക് യൂണിവേഴ്സിറ്റി എന്നീ ഭാഗങ്ങളില്‍ കൂടുതല്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടേക്കും.

Share this news

Leave a Reply

%d bloggers like this: