പാരീസ് ഉടമ്പടി ഭൂമിയെ രക്ഷിക്കാനുള്ള മികച്ച അവസരമാണെന്ന് ഒബാമ

 

വാഷിംഗ്ടണ്‍: ആഗോള താപനം നിയന്ത്രിക്കുന്നതിനുള്ള പാരീസ് ഉടമ്പടി ഭൂമിയെ രക്ഷിക്കാനുള്ള മികച്ച അവസരമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ഒരുമിച്ച് നിന്നാല്‍ എന്തും സാധ്യമാണെന്നതിന് തെളിവാണ് ഉടമ്പടി. ഭൂമിയെ രക്ഷിക്കുന്നതിനുള്ള ഒരു മികച്ച അവസരമാണ് നമുക്ക് കിട്ടിയിരിക്കുന്നത്. ഇത് ഒരു വഴിത്തിരിവാണ്. ഭൂമി ശരിയായ രൂപത്തില്‍ തന്നെ നിലനില്‍ക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഒബാമ പറഞ്ഞു.

ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള അന്തിമകരാറിന് ശനിയാഴ്ചയാണ് ലോകരാജ്യങ്ങള്‍ അംഗീകാരം നല്‍കിയത്. ഇതോടെ 1997ലെ ക്യോട്ടോ പ്രോട്ടോകോളിനുപകരം പരിസ്ഥിതി സംരക്ഷണത്തിന് ഇനി പാരിസ് ഉടമ്പടി ആധാരമാകും.

Share this news

Leave a Reply

%d bloggers like this: