മഴ തുടരുന്നു, ഗാള്‍വേ, തുവാം, മേഖലകളില്‍ വെള്ളം റോഡില്‍ കയറി

 

ഗാള്‍വേ:കഴിഞ്ഞ ഏതാനും ദിവസം തുടരുന്ന മഴയ്ക്ക് കഴിഞ്ഞ ദിവസം ആശ്വാസം കണ്ടെങ്കിലും വീണ്ടും മഴ ആരംഭിച്ചതോടെ നീരൊഴുക്കു വര്‍ദ്ധിച്ചു.ഇതിനോടകം തന്നെ ഗാള്‍വേ ഗോര്‍ട്ട്, തുവാം ഡബ്ലിന്‍ റോഡ് തുടങ്ങിയ മേഖലകളില്‍ റോഡിന്റെ പല ഭാഗത്തും വെള്ളം കയറിയിട്ടുണ്ട്.

ശൈത്യകാലം ആരംഭിച്ചതോടെ കടുത്ത തണുപ്പിനൊപ്പം മഴയും ജനജീവിതത്തെ ഇതിനോടകം തന്നെ സാരമായി ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടൊപ്പംരാവിലേയും വൈകിട്ടും ഇരുളു പരക്കുന്നതു മൂലം വെള്ളത്തിന്റെ തോത് പലപ്പോഴും വ്യക്തമല്ലാത്തത് അപകടങ്ങള്‍ക്ക് കാരണമായേക്കുമെന്നതും മലയാളികള്‍ക്ക് കൂടുതല്‍ ആശങ്ക ഉളവാക്കുന്നുണ്ട്.പ്രത്യേകിച്ചും ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നതിനാല്‍ 12 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന മലയാളികള്‍ രാത്രി ജോലി കഴിഞ്ഞു വരുമ്പോള്‍ അപകടം പതിയിരിക്കുന്ന വഴികളായി മാറുന്നു എന്നതാണ് ഇതിനു കാരണം.
12 ഓളം സ്ഥലങ്ങളില്‍ ആണ് അധികൃതര്‍ കഴിഞ്ഞ ഒരാഴ്ച്ചയില്‍ റേഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയില്‍ മഴയുമായി ബന്ധപ്പെട്ട് നിരവധി അപകടങ്ങളാണ് ഗാള്‍വേ നഗരവും പ്രാന്ത്ര പദേശങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.വാഹനം ഓടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതാണ് എന്ന അധികൃതരുടെ നിര്‍ദ്ദേശം മലയാളികളെ സംബന്ധിച്ച് കൂടുതല്‍ അര്‍ത്ഥവത്താകുന്ന ദിനങ്ങളാണ് ഗാള്‍വേയില്‍ ഉള്ളത്.

ഇതേ സമയം കെറി, കോര്‍ക്ക്, ക്ലയര്‍ കൗണ്ടികളില്‍ ഗാള്‍വേയേക്കാള്‍ മോശം സ്ഥിതിയാണന്നാണ് വിലയിരുത്തുന്നത്.ഗാള്‍വേയുടേ ചുറ്റുവട്ടമുള്ള നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍,എന്നാല്‍ഷാനന്‍ നദിയില്‍ നാളെ കനത്ത തോതില്‍ ജലനിരപ്പ് ഉയരുമെന്നാണ് കരുതുന്നത്.ഗാള്‍വേയിലേ പോട്ടുംമ്‌നായില്‍ പാലം ഒഴികയുള്ള റോഡുകളില്‍ ഇരു വശങ്ങളിലേയ്ക്കും ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: