പാരീസില്‍ ഐഎസ് അനുഭാവിയുടെ കുത്തേറ്റ് അധ്യാപികയ്ക്ക് പരിക്ക്

പാരീസ്: ഐഎസ് അനുഭാവിയെന്ന് സംശയിക്കുന്നയാള്‍ ഫ്രാന്‍സില്‍ അധ്യാപികയെ കുത്തിപരിക്കേല്‍പ്പിച്ചു. തലസ്ഥാനമയ പാരീസിന്റെ പ്രാന്തത്തിലുള്ള ഔബര്‍വില്ലേഴ്‌സിലാണ് ആക്രമണം നടന്നത്. ‘ഇത് ദായിഷിനായി’ (ഐഎസിന്റെ മറ്റൊരു പേര്) എന്ന ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് അക്രമി അധ്യാപികയെ കുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 45 കാരിയായ അധ്യാപിക മാത്രമാണ് ഈ സമയത്ത് ക്ലാസിലുണ്ടായിരുന്നത്. കത്രിക ഉപയോഗിച്ചിച്ചുള്ള ആക്രമണത്തില്‍ ഇവരുടെ കഴുത്തിനാണ് പരിക്കേറ്റത്. അധ്യാപികയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.

പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിനുശേഷം ഒളിവില്‍പോയ അക്രമിയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: