നിര്‍ഭയ കേസ്: കുട്ടിക്കുറ്റവാളിയെ വിട്ടയയ്ക്കുന്നതിനെതിരേ കേന്ദ്രസര്‍ക്കാര്‍

 

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി നിര്‍ഭയ കേസിലെ പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കുറ്റവാളിയെ വിട്ടയയ്ക്കുന്നതിനെതിരേ കേന്ദ്രസര്‍ക്കാര്‍. മനോനിലയടക്കം എല്ലാവശങ്ങളും പരിഗണിച്ച് കുട്ടിക്കുറ്റവാളിയെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ത്തന്നെ തുടര്‍ന്നും താമസിപ്പിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

ഡല്‍ഹി പെണ്‍കുട്ടിക്കെതിരെ ഏറ്റവും ക്രൂരമായി പെരുമാറിയ കേസിലെ പ്രതിയെ വിട്ടയ്ക്കുന്നത് അപകടകരമാണെന്നു കാണിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണു കോടതിയെ സമീപിച്ചത്. ഈ മാസം 20നു കേസ് വീണ്ടും പരിഗണിക്കും.

2012 ഡിസംബര്‍ 16നു നടന്ന സംഭവത്തില്‍ അറസ്റ്റിലായ കുട്ടിക്കുറ്റവാളിയെ പരമാവധി ശിക്ഷയായ മൂന്നു വര്‍ഷത്തെ നല്ലനടപ്പിനുള്ള ശിക്ഷയാണു ലഭിച്ചത്. അടുത്ത മാസം 15നു ശിക്ഷ കാലാവധി പൂര്‍ത്തിയാകും.

Share this news

Leave a Reply

%d bloggers like this: