ആര് ശങ്കറിന്റെ മകന്‍ കെപിസിസിയുടെ പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുത്തു…ആര്‍ ശങ്കറിനെ ആര്‍എസ്എസുകാരനാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും വ്യക്തമാക്കി

തിരുവന്തപരും: കെപിസിസി നേതൃത്വത്തില്‍ തിരുവവന്തപുരത്ത് ആര്‍ശങ്കറുടെ പ്രതിമക്ക് മുന്നില്‍ പ്രാര്‍ത്ഥനാ സംഗമം ആരംഭിച്ചു. ശങ്കറെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെമന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം കണ്ട മികച്ച മുഖ്യമന്ത്രിയും,പൊതു പ്രവര്‍ത്തകനുമായിരുന്നു ശങ്കറെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കറും പങ്കെടുക്കുന്നു.

ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ കുടുംബം വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നു. ചടങ്ങില്‍ മകന്‍ മോഹന്‍ ശങ്കറും മകള്‍ പ്രൊഫ. ശശികുമാരിയും പങ്കെടുക്കില്ലെന്ന് അറിയിച്ചു. ചടങ്ങിനെ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ലെന്ന് മോഹന്‍ ശങ്കര്‍ പറഞ്ഞു. ആര്‍ ശങ്കറിനെ ആര്‍എസ്എസുകാരനാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മോഹന്‍ ശങ്കര്‍ വ്യക്തമാക്കി. ഇതിനുള്ള ഉദാഹരണമാണ് ജന്മഭൂമിയില്‍ വന്ന ലേഖനമെന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്നെ വളരെയേറെ വിഷമിപ്പിച്ചുവെന്നും മോഹന്‍ ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ എന്ത് വിവാദമുണ്ടായാലും പങ്കെടുക്കുമെന്ന നിലപാടായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ പ്രതിമാ ഫലകത്തില്‍ മോഹന്‍ ശങ്കറിന്റെ പേര് ആലേഖനം ചെയ്തിരുന്നു. എന്നാല്‍ പ്രതിമാ അനാച്ഛാദനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് മോഹന്‍ ശങ്കറിന്റെയും കുടുംബത്തിന്റെയും പിന്മാറ്റം. ഇത് എസ്എന്‍ഡിപിക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണ്. എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കൂടിയായിരുന്നു മോഹന്‍ ശങ്കര്‍.

Share this news

Leave a Reply

%d bloggers like this: