ഐഎസ് ഭീകരനെന്ന് വിളിച്ച് അമേരിക്കയില്‍ ഇന്ത്യന്‍ വംശജനു നേരെ വെടിവയ്പ്

 
മിച്ചിഗണ്‍: അമേരിക്കയിലെ മിച്ചിഗണിലെ സ്‌റ്റോര്‍ ജീവനക്കാരനായ ഇന്ത്യന്‍ വംശജനുനേരെ ഐഎസ് തീവ്രവാദിയെന്ന് വിളിച്ച് വെടിവെയ്പ. സ്‌റ്റോറിലെത്തിയ അക്രമി ക്ലാര്‍ക്കായ ഇന്ത്യന്‍ വംശജനു നേരെ നിറയൊഴിക്കുകയായിരുന്നു. സിഖ് അമേരിക്കന്‍ വ്യവസായിയായ ഇന്ദര്‍ജിത്തിന്റെ സ്‌റ്റോറിലാണ് വെടിവെയ്പ് നടന്നത്.

മുഖം മറച്ച് തോക്കുമായെത്തിയ അക്രമി പണം നല്‍കാനാവശ്യപ്പെടുകയും ഐ.എസ്. ഭീകരനെന്ന് വിളിച്ച് ഇന്ത്യന്‍ വംശജനെ അധിക്ഷേപിക്കുകയും വെടിവെയ്ക്കുകയുമായിരുന്നുവെന്ന് ഇന്ദര്‍ജിത്തിന്റെ മകള്‍ പറയുന്നു. മുഖത്ത് കവിള്‍ ഭാഗത്താണ് വെടിയേറ്റത്. വെടിയേറ്റയാളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

Share this news

Leave a Reply

%d bloggers like this: