വിമാന എഞ്ചിനില്‍ പെട്ട് മലയാളി മരിച്ച സംഭവത്തില്‍ സഹപൈലറ്റിന് പിഴവ് സംഭവിച്ചെന്ന് റിപ്പോര്‍ട്ട്

മുംബൈ: വിമാന എഞ്ചിനിലേക്ക് വലിച്ചെടുക്കപ്പെട്ട് മലയാളി എഞ്ചിനീയര്‍ രവി സുബ്രഹ്മണ്യം മരിച്ച സംഭവത്തില്‍ സിഗ്‌നല്‍ തെറ്റാന്‍ കാരണം സഹപൈലറ്റിന് സംഭവിച്ച പിഴവെന്ന് റിപ്പോര്‍ട്ട്.

സാങ്കേതിക പ്രശ്‌നം പരിഹരിച്ച് അന്തിമ സിഗ്‌നല്‍ നല്‍കും മുമ്പേ തെറ്റിദ്ധരിച്ച സഹപൈലറ്റ് ഓള്‍ കഌയര്‍ സന്ദേശം നല്‍കിയതോടെയാണ് പ്രധാന പൈലറ്റ് എഞ്ചിന്‍ ഓണ്‍ ചെയ്തതെന്നാണ് വിവരം. ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പത്തെ നടപടികളിലാണ് പിഴവ് വന്നതെന്നാണ് പ്രാഥമിക നിഗമനം.

യാത്രക്കാരെ കയറ്റിയ ശേഷം വാതില്‍ അടച്ചു വിമാനം റണ്‍വേയിലേക്ക് ടോ വാന്‍ ഉപയോഗിച്ച് തള്ളി നീക്കി പിന്നീട് ഇവ വേര്‍പെടുത്തി സര്‍വീസ് എഞ്ചിനീയര്‍ പൈലറ്റിന് സിഗ്‌നല്‍ നല്‍കിയ ശേഷമാണ് വിമാനം പുറപ്പെടൂ. ടോവാന്‍ വേര്‍പെടുത്തിയെങ്കിലും രവി സുബ്രഹ്മണ്യം സിഗ്‌നല്‍ നല്‍കും മുമ്പ് സഹ പൈലറ്റ് പൈലറ്റിന് സന്ദേശം നല്‍കുകയും പൈലറ്റ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുകയുമായിരുന്നു.

സംഭവത്തില്‍ പൈലറ്റിനെയും സഹപൈലറ്റിനെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രി 8.40 ന് മുംബൈഹൈദരാബാദ് വിമാനം പുറപ്പെടാന്‍ ഒരുങ്ങുമ്പോഴായിരുന്നു അത്യാഹിതം. സംഭവ സമയത്ത് വിമാനത്തില്‍ 100 ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നു. വിമാനം തെന്നി നീങ്ങാതിരിക്കാന്‍ ചക്രങ്ങളില്‍ സാധാരണ തട വെയ്ക്കാറുണ്ട്. ബുധനാഴ്ച ഇക്കാര്യവും ഉണ്ടായില്ലെന്നാണ് കരുതുന്നത്. അപ്രതീക്ഷിതമായി എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തതോടെ എഞ്ചിനകത്തേക്ക് രവി സുബ്രഹ്മണ്യം വലിച്ചെടുക്കപ്പെടുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: