രാജ്യത്ത് വര്‍ഷം നിര്‍മ്മിക്കപ്പെടേണ്ടത് 25000 വീടുകളെന്ന് റിപ്പോര്‍ട്ട് നിലവില്‍ 12000മാത്രം

ഡബ്ലിന്‍: രാജ്യത്ത് ചുരുങ്ങിയത് 25000 വീടുകളെങ്കിലും വര്‍ഷം നിര്‍മ്മിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഇക്കണോമിക് ആന്‍റ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്  രാജ്യത്തെ ഭവന പ്രതിസന്ധി വര്‍ഷങ്ങളോളം തുടര്‍ന്നേക്കാമെന്നും ചൂണ്ടികാണിക്കുന്നുണ്ട്. നിലവിലെ രീതി ഇതുവരെയായും ഇത്തരത്തില്‍ പരിഹരിക്കപ്പെടുന്നതിന് ഉതകും വിധം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല. കടുത്ത  പ്ലാഗിനിങ് നിന്ത്രണങ്ങളും,  ഉയര്‍ന്ന അടിസ്ഥാന നിര്‍മ്മാണ ചെലവും , ശരിയല്ലാത്ത നികുതി രീതിയും  വീടുകളുടെ വിതരണം കുറയ്ക്കും.  രാജ്യത്ത് ഈ വര്‍ഷം നിര്‍മ്മിക്കപ്പെടുമെന്ന് കരതുന്നത് ആകെ 1200 വീടുകള്‍ മാത്രമാണ്.  ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന ലക്ഷ്യമായിരുന്നു.

സര്‍ക്കാരിന്‍റെ  പരിഷ്കരണ നടപടികള്‍ പ്രതീക്ഷയ്ക്ക് വക തരുന്നതാണെന്ന് പറയുന്നുണ്ട് ഇഎസ്ആര്‍ഐ.  ചെറുകിട നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് വരുന്ന ചെലവ് കുറയ്ക്കുന്നതിന് നടപടി വേണമെന്നും നിര്‍ദേശിക്കുന്നു. കൂടുതല്‍ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്ന നയം പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്.  ‍‍‍ഭൂനികുതി രീതിയില്‍ മാറ്റം വരുത്താനും ഡെന്മാര്‍ക്കിലേത് പോലുള്ള രീതിയ്ക്കും ശുപാര്‍ശ ചെയ്യുന്നുണ്ട്.  ഈ സംവിധാനം ഭവനത്തിന്‍റെയും സ്ഥലത്തിന്‍റെയും മൂല്യത്തിന് അനുസരിച്ച്  നികുതിയും വര്‍ധിക്കുന്നതാണ്. ഇത് പിന്നീട് ഇന്‍സെന്‍റീവ് ആയിമാറും.  ആവശ്യക്കാര്‍ വര്‍ധിക്കുന്ന സമയത്ത് ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം വില്‍ക്കുന്നതിന് വേണ്ടിയാണ് ഇന്‍സെന്‍റീ മാതൃകയില്‍ ഇന്‍സെന്‍റീസ് സംവിധാനം പ്രവര്‍ത്തിക്കുക.

2016ല്‍ 4.8 ശതമാനം സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട് ഇഎസ്ആര്‍ഐ.  എട്ട് ശതമാനത്തിലേക്ക് തൊഴിലില്ലായ്മ  താഴും. സാമ്പത്തികരംഗം ഉന്നതിപ്രാപിക്കുന്ന മുറയ്ക്ക് ഭവന പ്രതിസന്ധി വ്യക്തമാകുകയും ഇത് ചിലപ്പോള്‍ തിരിച്ചടിക്ക് കാരണമാകുകയും ചെയ്യാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: