വിവാദ കത്ത് ചെന്നിത്തലയുടേതു തന്നെയെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ച വിവാദ കത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേതു തന്നെയെന്ന് സ്ഥിരീകരണം. രമേശ് ചെന്നിത്തല തന്നെയാണെന്ന് കത്ത് നല്‍കിയതെന്ന് ഹൈക്കമാന്‍ഡ്് അറിയിച്ചു. ചെന്നിത്തലയുടെ ഇ മെയിലില്‍ നിന്നുമാണ് കത്ത് വന്നതെന്നും കത്തിന്റെ ഉള്ളടക്കം പരിശോധിച്ചുവരികയാണെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കത്ത് വ്യാജമെന്ന് പറഞ്ഞ സാഹചര്യത്തില്‍ വിവാദ കത്തില്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം കത്ത് സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നുവൈകുന്നേരം ഡല്‍ഹിക്ക് പോകും. നാളെ സോണിയ ഗാന്ധിയുമായി കത്തടക്കമുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

യുഡിഎഫ് സര്‍ക്കാരില്‍ അഴിമതി വ്യാപകമായെന്നും, മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ മോശമായെന്നും കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ച കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നുചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതിയിലാണ് കത്തുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചകള്‍ നടന്നത്.

പതിനാറുവര്‍ഷം എഐസിസിയില്‍ പ്രവര്‍ത്തിച്ചയാളാണ് താനെന്നും കോണ്‍ഗ്രസ് അധ്യക്ഷയോട് ഒരു കാര്യം എങ്ങനെ പറയണമെന്ന് അറിയാമെന്നും രമേശ് ചെന്നിത്തല യോഗത്തില്‍ വ്യക്തമാക്കി. പല കാര്യങ്ങളിലും തനിക്ക് തന്റേതായ അഭിപ്രായം ഉണ്ടെന്നും,പറയേണ്ട കാര്യങ്ങള്‍ പറയേണ്ടവരോട് തനിക്ക് പറയാന്‍ അറിയാമെന്നും, കത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷിക്കുവാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും രമേശ് ചെന്നിത്തല നിര്‍വാഹക സമിതിയില്‍ അറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: