ഒമ്പതു മാസത്തിനിടെ 30,000 ത്തോളം ഭവനഭേദനങ്ങള്‍, ക്രിസ്മസ് സീസണില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

 

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മോഷണവും ഭവനഭേദങ്ങളും വര്‍ധിക്കുന്നു. 2015 ലെ ആദ്യ ഒമ്പതുമാസത്തിനിടയ്ക്ക്  30,000 ത്തോളം
ഭവനഭേദനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കില്‍ ഒമ്പതുമാസത്തിനിടെ 28,407 ഭവനഭേദനങ്ങളും മോഷണങ്ങളും നടന്നുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഡബ്ലിനില്‍ മാത്രം 12,688 മോഷണങ്ങളാണ് നടന്നിരിക്കുന്നത്. 2014 ല്‍ ഇതേ കാലയളവില്‍ അയര്‍ലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മോഷണങ്ങളുടെ എണ്ണം 26,747 ആയിരുന്നു.

കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവും ഉയര്‍ന്നിരിക്കുകയാണ്. കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും PhoneWatch മാനേജിംഗ് ഡയറക്ടര്‍ ഇയോന്‍ ഡൂണ്‍ പറഞ്ഞു. ക്രിസ്തമസ് സയമത്ത് മോഷണങ്ങള്‍ വര്‍ധിക്കുമെന്നും വീട്ടുടമസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

2014 നു ശേഷം ഭവനഭേദനം മാത്രമല്ല വര്‍ധിച്ചിരിക്കുന്നത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ലൈംഗിക കുറ്റകൃത്യങ്ങലില്‍ 14.1 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. ചതി, വഢ്ചന തുടങ്ങിയ കുറ്റകൃത്യങ്ങളും 6.8 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: