‘അക്കരക്കാഴ്ചകള്‍’ സംവിധായകന്‍ എബി വര്‍ഗീസിന്റെ ആദ്യ ചിത്രം ‘മണ്‍സൂണ്‍ മാംഗോസ്’ ട്രെയിലര്‍

 

കൊച്ചി: അക്കരക്കാഴ്ചകളെന്ന ടെലിവിഷന്‍ പരമ്പര സംവിധാനം ചെയ്ത് ശ്രദ്ധ നേടിയ എബി വര്‍ഗീസിന്റെ ആദ്യ ചലച്ചിത്രം മണ്‍സൂണ്‍ മാംഗോസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. അമേരിക്കയില്‍ ചെന്ന് മലയാള ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്ന യുവാവിന്റെ വേഷമാണ് ഫഹദിന്. പുതുമുഖമായ ഐശ്വര്യ മേനോനാണ് നായിക. ബോളിവുഡ് താരം വിജയ് റാസും ഫഹദിനൊപ്പം പ്രധാന റോളിലുണ്ട്.

നന്ദു, അംബിക, ടൊവിനോ തോമസ്, വിനയ് ഫോര്‍ട്ട്, സഞ്ജു ശിവറാം, തമ്പി ആന്റണി, ജേക്കബ് ഗ്രിഗറി തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം കായല്‍ഫിലിംസിന്റെ ബാനറില്‍ തമ്പി ആന്റണിയാണ് നിര്‍മിക്കുന്നത്. എ.ബി.സി.ഡി എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയ നവീന്‍ ഭാസ്‌കറാണ് സംഭാഷണം. എബി വര്‍ഗീസും മാറ്റ് ഗ്രബ്ബും നവീനും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.

Share this news

Leave a Reply

%d bloggers like this: