അഭയാര്‍ഥി ബോട്ടുമുങ്ങി 18 പേരെ കാണാതായി

അങ്കാര: ഈജിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ടുമുങ്ങി 18 പേരെ കാണാതായി. ഗ്രീക്ക് ദ്വീപായ കാലിമനോസിലേക്ക് പോകുകയായിരുന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 14 അഭയാര്‍ഥികളെ തുര്‍ക്കി തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. സിറിയ, ഇറാക്ക്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നത്.

തെക്കുപടിഞ്ഞാറന്‍ തുര്‍ക്കി തീരത്തു നിന്ന് പുറപ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. പഴയ ബോട്ടിലായിരുന്നു ഇവര്‍ ഈജിയന്‍ കടല്‍ കടക്കാന്‍ ശ്രമിച്ചത്. തുര്‍ക്കി തീരത്തു നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം.

Share this news

Leave a Reply

%d bloggers like this: