മിസൈല്‍ ആക്രമണം: സൗദിയില്‍ രണ്ട് ഇന്ത്യക്കാര്‍ അടക്കം മൂന്നുപേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ നജ്രാനില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരും ഒരു സൗദി പൗരനും കൊല്ലപ്പെട്ടു. പ്രതിരോധ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് സൗദിയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മരിച്ച ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. റിയാദിലെ ഇന്ത്യന്‍ എംബസിയും ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

സൗദിയിലെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള നഗരമാണ് നജ്രാന്‍. സൗദിയില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്. സപ്തംബറില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു. സൗദിയുടെ നേതൃത്വത്തിലുള്ള സൈന്യം ഹൂതി വിമതര്‍ക്കെതിരെ മാര്‍ച്ച് 26 മുതല്‍ നടത്തുന്ന വ്യോമാക്രമണത്തിന് തിരിച്ചടിയെന്നോണമാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തുന്നത്. യമന്‍ അതിര്‍ത്തിയില്‍നിന്നാണ് ഹൂതികളുടെ മിസൈല്‍ ആക്രമണം.

Share this news

Leave a Reply

%d bloggers like this: