കനേഡിയന്‍ യുവതി ഗോവയില്‍ മാനഭംഗത്തിനിരയായി

 

പനാജി: കനേഡിയന്‍ യുവതി ഗോവയില്‍ മാനഭംഗത്തിനിരയായി. സംഭവുമായി ബന്ധപ്പെട്ട് ജമ്മു കാഷ്മീര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ഗോവയിലെ അരാംബോളിലാണ് സംഭവം. ലഡാക് സ്വദേശിയായ അലന്‍ എന്നയാളാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ-അരാംബോള്‍ ബീച്ചില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഇവിടെവച്ച് ഒന്നിച്ച് ബിയര്‍ കഴിച്ച ശേഷം കനേഡിയന്‍ യുവതിക്കൊപ്പം ഇയാള്‍ യുവതിയുടെ ഗസ്റ്റ് ഹൗസിലെത്തി. ഇവിടെവച്ച് ഇയാള്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. വിദേശ വിനോദ സഞ്ചാരികള്‍ക്കു നേര്‍ക്ക് മുമ്പു നടന്ന ചില ആക്രമണങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതായി അരാംബോള്‍ ഇന്‍സ്‌പെക്ടര്‍ ദേവേന്ദ്ര ഗഡ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: