ഈ ആഴ്ച്ചമഴയ്ക്കും കാറ്റിനും സാധ്യത…ക്രിസ്തുമസിന് മഞ്ഞ് വീഴ്ച്ചയില്‍ മുങ്ങിയേക്കില്ലെന്നും സൂചന

ഡബ്ലിന്‍: ഇന്ന് രാവിലെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ ആഴ്ച്ച തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ് ഏയ്‌റീന്‍ പറയുന്നത്. താപനില പക്ഷേ മിക്ക സ്ഥലത്തും 6-14 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ആയിരിക്കും. കിഴക്കന്‍ മേഖലയില്‍ നിന്ന് മഴ ശമിച്ച് തുടങ്ങുകയും തെളിമയുള്ളദിവസം ലഭിക്കുകയും ചെയ്യും. താപനില വൈകുന്നേരത്തോടെ താഴും.

മൂന്ന് മുതല്‍ ആറ് ഡിഗ്രീ സെല്‍ഷ്യസ് വരെയാണ് താപനില താഴാന്‍ സാധ്യത. സമാനമായ സ്ഥിതി തന്നെയായും ആഴ്ച്ചയിലെ മറ്റ് ദിവസങ്ങളിലും. ക്രിസ്തുമസ് ഡേ തണുപ്പോടെയാകും തുടങ്ങുക എന്നാല്‍ മഞ്ഞ് അനുഭവപ്പെടാന്‍ മാത്രം തണുപ്പ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. രാവിലെ തെളിമുള്ള കാലാവസ്ഥ പലസ്ഥലത്തും ലഭിക്കും. ഉച്ചയോടെ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇത് ക്രമേണ വ്യാപിക്കും.

സെന്റ് സ്റ്റീഫന്‍സ് ഡേയില്‍ മിതമായ കാലാവസ്ഥയായിരിക്കും. താപനില പരമാവധി 11-14 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലുമാകാം.

Share this news

Leave a Reply

%d bloggers like this: