ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മറ്റ് അഞ്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ്

ന്യുഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മറ്റ് അഞ്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു.

മൂന്ന് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ത്തിയ അഴിമതി ആരോപണത്തില്‍ 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടാണ് ജെയ്റ്റ്‌ലി കേസ് നല്‍കിയിരിക്കുന്നത്. കേസ് ഫെബ്രുവരി അഞ്ചിന് വീണ്ടും പരിഗണിക്കും.

കെജ്‌രിവാളിനു പുറമേ കുമാര്‍ വിശ്വാസ്, സഞ്ജ് സിംഗ്, രാഘവ് ചന്ദ, ദീപക് ബാജ്‌പേയ് അഷുതോഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ക്കെതിരെ പാട്യാല ഹൗസ് കോടതിയില്‍ നല്‍കിയിരിക്കുന്ന ക്രിമിനല്‍ കേസ് ജനുവരി അഞ്ചിന് പരിഗണിക്കും.

ജെയ്റ്റ്‌ലി ഡി.ഡി.സി.എയുടെ ചുമതല വഹിച്ച 2013 വരെയുള്ള 13 വര്‍ഷം നടന്ന ക്രമക്കേടാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: