അതിര്‍ത്തിവഴിയുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിന് സംയുക്ത ദൗത്യ സംഘം

ഡബ്ലിന്‍: പുതിയ ദൗത്യ സംഘം ക്രമിനില്‍ സംഘടിത സംഘങ്ങളെ പിടികൂടുന്നതിന് വരുന്നതായി റിപ്പോര്ട്ട്. അയര്‍ലന്‍ഡ് വടക്കന്‍ അയര്‍ലന്‍ഡിന്‍രെ അതിര്‍ത്തികളില്‍ ഇരു വശത്തുമായി ഈ സംഘം പ്രവര്‍ത്തിക്കും. അടുത്തമാസം പുതിയ ദൗത്യ സംഘം ആദ്യ യോഗം ചേരുന്നുണ്ട്.

അയര്‍ലന്‍ഡിലെയും വടക്കന്‍ അയര്‍ലന്‍ഡിലെയും അധികൃതര്‍ സംയുക്ത ദൗത്യ സേനയ്ക്ക് അനുമതി നല്‍കുകയും ചെയ്തിരിക്കുകയാണ്. രണ്ട് അധികാ പരിധിയ്ക്കിടയിലുള്ള അതിര്‍ത്തികള്‍ ഉപയോഗപ്പെടുത്തി കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ ലക്ഷ്യംവെച്ചാണ് സംയുക്ത സേന വരുന്നത്. അക്രമം, കള്ളകടത്ത്, ഇന്ധന കള്ളക്കടത്ത്, മയക്കമരുന്ന് ഇടപാട്, തുടങ്ങിയവയെല്ലാം തടയുന്നതായും സംഘത്തിന്റെ ലക്ഷ്യം. ഗാര്‍ഡയില്‍ നിന്നും പിഎസ്എന്‍ഐയില്‍ നിന്നും റവന്യൂ കമ്മീഷണേഴ്‌സില്‍ നിന്നും യുകെയിലെ എച്ച്എം റവന്യൂവില്‍ നിന്നും കസ്റ്റംസില്‍ നിന്നുമുള്ള മുതര്‍ന്ന് അംഗങ്ങള്‍ സംഘത്തിലുണ്ടാകും.

ഈ ഏജന്‍സികളുടെ അനുഭവസമ്പത്തും പ്രവര്‍ത്തി പരിചയവും ക്രിമിനല്‍ സംഘങ്ങളെ ചെറുക്കാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷയുള്ളത്. അടുത്തമാസം സംഘത്തിന്റെ ആദ്യ യോഗം നടക്കും. അതിര്‍ത്തുകള്‍ കടന്നുള്ള കുറ്റകൃത്യങ്ങള്‍ കുറയ്‌ക്കേണ്ടതുണ്ട്. ഇതില്‍ അതിര്‍ത്തി നിയന്ത്രണം വലിയൊരു പ്രശ്‌നമാവുകയും ചെയ്യുന്നുണ്ട്. ഐആര്‍എ ഇപ്പോഴും പ്രവര്‍ത്തിന്നതായി ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സി കണ്ടെത്തിയിരുന്നു. ഗാര്‍ഡയും ആര്‍എയുമായി ബന്ധപ്പെട്ടവര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നതായി വ്യക്തമാക്കിയിട്ടുള്ളതാണ്.

Share this news

Leave a Reply

%d bloggers like this: