കാണാത്ത കത്തിനെക്കുറിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കാണാത്ത കത്തിനെക്കുറിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തല ഹൈക്കമാന്റിന് അയച്ച വിവാദമായ കത്തിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എവിടെയാണ് ആ കത്ത് താന്‍ അങ്ങനെയൊരു കത്ത് കണ്ടിട്ടില്ല. അങ്ങനെയൊരു കത്ത് എഴുതിയിട്ടില്ല എന്ന് രമേശ് ചെന്നിത്തല തന്നെ പറഞ്ഞതാണല്ലോയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ചാനലുകളും പത്രങ്ങളും കത്ത് പ്രസിദ്ധീകരിച്ചതാണല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. മാധ്യമങ്ങളില്‍ വന്നത് പ്രകാരം അഭിപ്രായം പറയാന്‍ തനിക്ക് കഴിയില്ല. കത്ത് തന്നാല്‍ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.പി.സി.സി ഔദ്യോഗികമായി ആവശ്യപ്പെട്ട അന്വേഷണം തള്ളിക്കളയുകയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കാനായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചത്. നെല്‍വയല്‍ ഭേദഗതി നിയമം പരിശോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക ഐക്യം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: