റോഡ് അപകട മരണ നിരക്ക് കുറയുന്നു…എല്ലാ കാറ്റഗറിയിലും മരണനിരക്ക് താഴേയ്ക്ക്

ഡബ്ലിന്‍: റോഡ് അപകട മരണങ്ങളുടെ നിരക്ക് പതിനെട്ട് ശതമാനം കുറയുന്നതായി റിപ്പോര്‍ട്ട്. റോഡ് സേഫ്റ്റി അതോറിറ്റിയുടേതാണ് കണക്കുകള്‍. ക്രിസ്തുമസുമായി ബന്ധപ്പെട്ട് തിരക്ക് കൂടാനും അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ജാഗ്രതപാലിക്കാനും ആവശ്യപ്പെടുകയും ചെയ്തു അധികൃതര്‍. ഈ വര്‍ഷം അവസാനിക്കുമ്പോഴേയ്ക്കും അഞ്ചോ ആറോ മരണങ്ങള്‍ കൂടുതല്‍ നടന്നേക്കാമെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗാര്‍ഡയും റോഡ് സേഫ്റ്റി അതോറിറ്റിയും കൂടി കണക്കുകള്‍ പുറത്ത് വിട്ടിരുന്നു. റോഡ് അപകട മരണനിരക്ക് താഴ്ത്തികൊണ്ട് വരുന്നതില്‍ വിജയം കാണുമെന്നതിന്റെ സൂചനയാണുള്ളത്. 2014ല്‍ മില്യണ്‍ ജനങ്ങളില്‍ 42 മരണം റോഡ് അപകടങ്ങളില്‍ നിന്ന് എന്നതില്‍ നിന്നും 2020-ാടെ നിരക്ക് 25ലേക്ക് ചുരുക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. 149 റോഡ് അപകടങ്ങളില്‍ നിന്നായി 159 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മരണനിരക്കില്‍ 35 പേരുടെ കുറവുണ്ട്. 70 ഡ്രൈവര്‍മാര്‍, 26 യാത്രക്കാര്‍, 31 കാല്‌നടയാത്രക്കാര്‍, 20 മോട്ടാര്‍ സൈക്കിള്‍ യാത്രികര്‍ എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവര്‍.

എല്ലാ തരത്തിലുള്ള മരണത്തിലും കുറവ് പ്രകരമാണ് വാഹന യാത്രക്കാരുടെ അപകട മരണത്തില്‍ 35 ശതമാനം, സൈക്കിള്‍ യാത്രികരുടെ കാര്യത്തില്‍ 25 ശതമാനം , കാല്‌നടയാത്രക്കാര്‍ 21 ശതമാനം, ഡ്രൈവര്മാര്‍ 8 ശതമാനം എ്‌നിങ്ങനെ കുറവാണ് ഇക്കുറി അപകടത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ കൊല്ലപ്പെട്ട നിരക്കില്‍13 ശതമാനത്തിന്റെ കുറവും വ്യക്തമാണ്. പതിനഞ്ച് വയസിന് താഴെയുള്ള കുട്ടിളുടെ റോഡ് അപകട മരണം 15ല്‍ നിന്ന് മൂന്നിലേക്കും ചുരുങ്ങി.
വേഗാതപരിധി ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് ജനുവരിമുതല്‍ നവംബര്‍ ഒന്ന് വരെ 188,194 ഫിക്‌സ്ഡ് ചാര്‍ജ് നിരക്ക് നോട്ടീസ് നല്‍കി. ജനുവരി ഡിസംബര്‍ മാസത്തനിനിടയില്‍ 25,133 പേര്‍ക്കാണ് മൊബൈല്‍ വാഹനമോടിക്കുമ്പോള്‍ ഉപയോഗിച്ചതിന് നോട്ടീസ് നല്‍കിയത്. സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തതിന് 9547ഉം 7,000 പേര്‍ക്ക് മദ്യപിച്ച് വാഹനമോടിക്കുന്നതിനും നോട്ടീസ് നല്‍കി.

അപകടങ്ങളില്‍ പെടാന്‍ കൂടുതല്‍ സാധ്യത യുവാക്കളായ ഡ്രൈവര്‍മാരാണ്. ഡ്രൈവിങ് പഠിച്ച് കൊണ്ടിരിക്കുന്നവരെ തനിയെ ഡ്രൈവിങിന് വിടുന്നത് അവസാനിപ്പിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. 19 ഡ്രൈവര്‍മാരാണ് ഇക്കുറി റോഡ് അപകടമരണത്തില്‍ കൊല്ലപ്പെട്ടതില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍. കൊല്ലപ്പെട്ട എട്ട് യാത്രികരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല.

Share this news

Leave a Reply

%d bloggers like this: