സ്റ്റീവ് സ്മിത്ത് ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍

ദുബായ്: ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരമായ സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫി ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്. ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരമായും സ്മിത്ത് തെരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സ് ആണു മികച്ച ഏകദിന ക്രിക്കറ്റ് താരം. ഭാവിയുടെ താരത്തിനുള്ള അവാര്‍ഡ് ഓസ്‌ട്രേലിയയുടെ പേസ് ബൗളര്‍ ജോഷ് ഹേസില്‍വുഡ് സ്വന്തമാക്കി. ട്വന്റി-20യിലെ മികച്ച പ്രകടനമായി ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലസി വെസ്റ്റ് ഇന്‍ഡീസിവനെതിരേ 56 പന്തില്‍ നേടിയ 119 റണ്‍സാണ് തെരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം, ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസിയുടെ ഒരു അവാര്‍ഡും നേടാന്‍ സാധിച്ചില്ല. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിനാണ്. ഓസ്‌ട്രേലിയയുടെ മെഗ് ലാന്നിംഗ് ആണു മികച്ച വനിതാ താരം.

ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിക്കുന്ന നാലാമത് ഓസ്‌ട്രേലിയന്‍ താരമാണ് സ്മിത്ത്. റിക്കി പോണ്ടിംഗ്, മിച്ചല്‍ ജോണ്‍സണ്‍, മൈക്കിള്‍ ക്ലാര്‍ക്ക് എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ താരങ്ങള്‍.

Share this news

Leave a Reply

%d bloggers like this: