കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ സുരക്ഷ നോക്കി മാത്രം വാങ്ങുക…മൂന്നില്‍ ഒരു രക്ഷിതാവും സുരക്ഷാ മുദ്രയില്ലെന്നത് അവഗണിക്കുന്നു

ഡബ്ലിന്‍: കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോള്‍ രക്ഷിതാക്കള്‍ സുരക്ഷാ മുദ്രയുണ്ടോയെന്ന് പരിശോധിക്കുന്നില്ലെന്ന് വിമര്‍ശനം. മിക്കപ്പോഴും സിഇ സുരക്ഷാ മുദ്രയുടെ കാര്യം അവഗണിക്കുകയാണ് പതിവ്. മിക്ക രക്ഷിതാക്കള്‍ക്കും സിഇ മുദ്രയുള്ള കളിപാട്ടങ്ങളാണ് സുരക്ഷിതമെന്ന് അറിയാവുന്നതാണ്. എന്നാല്‍ ഇത് അവഗണിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമുണ്ട്. ഡിസ്‌നിയുടെ ഉത്പന്നങ്ങളാണ് മിക്കപ്പോഴും കരിചന്തയില്‍ വില്‍ക്കപ്പെടുന്നത്. യൂറോപ്യന്‍ യൂണിയനില്‍ വില്‍ക്കുന്ന കളിപാട്ടങ്ങളില്‍ സിഇ മുദ്ര നിര്‍ബന്ധമായവയും ഉണ്ട്. യൂറോപ്യന്‍ കണ്‍ഫര്‍മിറ്റിയെന്നതിന്റെ മുദ്രയണ് സിഇ മുദ്ര.

സര്‍വെയില്‍ മൂന്നില്‍ അഞ്ച് മുതിര്‍ന്നവര്‍ക്കും സിഇ മുദ്ര നിര്‍ബന്ധമാണെന്ന് അറിയാവുന്നവരാണ്. എന്നാല്‍ മൂന്നില്‍ ഒരു രക്ഷിതാവും ഇക്കാര്യം അവഗണിക്കുകയാണ് പതിവ്. സുരക്ഷ നോക്കി കളിപ്പാട്ടം തിരഞ്ഞെടുക്കുന്നതില്‍ ഏറ്റവും അലസര്‍ രക്ഷിതാക്കളാണെന്നും സര്‍വെ പറയുന്നു. സുരക്ഷ, മറ്റ് മാനദണ്ഡങ്ങള്‍ ഇവ പാലിച്ചിട്ടുണ്ടോ എന്നറിയുന്നതിനാണ് സിഇ മുദ്ര. കുട്ടികള്‍ക്ക് കളിപ്പാട്ടം ഉപയോഗിക്കുന്നതിന് നിശ്ചയിക്കുന്ന പ്രായം ഇവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ക്രിസ്തുമസ് സീസണ്‍ പ്രമാണിച്ച് കളിപ്പാട്ടങ്ങള്‍ കൂടുതല്‍ശ്രദ്ധയോടെ തിരഞ്ഞെടുക്കണമെന്ന് കണ്‍സ്യൂമര്‍ പ്രോട്ടക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്.

ഉത്പന്നത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് കച്ചവടക്കാരെ ചുമതലയാണ്. ഉപഭോക്താവിന് ഉത്പന്നം മൂലം അപകടങ്ങള്‍ ഉണ്ടാകരുത്. കളിപ്പാട്ടങ്ങളുടെ പാക്കേജില്‍ ഉത്പാദകന്റെ പേരും നിര്‍മ്മിച്ച സ്ഥലവും എഴുതിയിരിക്കണം. ഇവ ആരാണ് ഇറക്കുമതി ചെയ്തതെന്നും വ്യക്തമാക്കിയിരിക്കണം. 75 ശതമാനം പേരും കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങുമ്പോള്‍ പ്രായത്തെ പ്രധാന്യത്തോടെ പരിഗണിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: