ലൈംഗിക ജീവിതം കുടുതല്‍ ഉഷാറാക്കുന്നതിനുള്ള ഉല്‍പ്പന്നങ്ങള്‍ ഏറ്റവുമധികം വില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളവും

ന്യൂഡല്‍ഹി: ലൈംഗിക ജീവിതം കുടുതല്‍ ഉഷാറാക്കുന്നതിനുള്ള ഉല്‍പ്പന്നങ്ങള്‍ ഏറ്റവുമധികം വില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളവും. ദാറ്റ്‌സ്‌പേഴ്‌സണല്‍ എന്ന വെബ്‌സൈറ്റിലെ ട്രാഫിക്, സെയില്‍സ് കണക്കിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സെക്‌സ് ടോയികള്‍, ഉത്തേജനം നല്‍കുന്ന സ്‌പ്രേകള്‍, അഡല്‍റ്റ് ഗെയിമുകള്‍ തുടങ്ങി ലൈംഗിക ജീവിതം ഉഷാറാക്കുന്നതിനുള്ള ഉല്‍പ്പന്നങ്ങളാണ് ദാറ്റ്‌സ്‌പേഴ്‌സണലിലൂടെ വിറ്റഴിക്കുന്നത്. ഈ വെബ്‌സൈറ്റില്‍ നിന്ന് ഏറ്റവുമധികം പര്‍ച്ചേസ് ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് മലയാളികളും ഉള്‍പ്പെടുന്നത്. ഗോവ, ബീഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനക്കാരും ദാറ്റ്‌സ്‌പേഴ്‌സണലിന്റെ ഉപയോക്താക്കളാണ്.

വെബ്‌സൈറ്റിന്റെ 30 മാസത്തെ വില്‍പ്പന കണക്കിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പുരുഷന്‍മാരുടെ ലൈംഗിക പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ ബീഹാറുകാരാണ് മുന്നില്‍. മലയാളികള്‍ ഏറ്റവുമധികം വാങ്ങുന്നത് ഗര്‍ഭനിരോധന ഉറകളാണ്.

Share this news

Leave a Reply

%d bloggers like this: