ഐറിഷ് ഹോസ്പിറ്റലുകളില്‍ ട്രോളികളില്‍ കാത്തിരുന്നത് അമ്പതുപേര്‍

 

ഡബ്ലിന്‍: ഐറിഷ് ഹോസ്പിറ്റലുകളില്‍ ഇന്ന് ആശുപത്രികളില്‍ കിടക്കകള്‍ക്കായി ട്രോളിയില്‍ കാത്തിരുന്നത് അമ്പതുപേര്‍. ഡബ്ലിനിലെ ആശുപത്രികളില്‍ 21 പേരും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ ആശുപത്രികളില്‍ 29 പേരുമാണ് ട്രോളിയില്‍ ചികിത്സയ്ക്കായി കാത്തിരുന്നതെന്ന് ഐ.എന്‍.എം.ഒ ട്രോളി വാര്‍ഡ് വാച്ച് കണക്കുകള്‍ വ്യക്തമാക്കുന്നു.

ജൂനിയര്‍ മന്ത്രി കാതലീന്‍ ലിഞ്ച് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ കാത്തിരിക്കുന്ന രോഗികളെ ട്രോളികളില്‍ വാര്‍ഡുകളിലേക്ക് മാറ്റാനുള്ള പദ്ധതിയെ ന്യായീകരിച്ചിരുന്നു. എച്ച്എസ്ഇയാണ് വിന്റര്‍ സീസണില്‍ അത്യാഹിത വിഭാഗങ്ങളില്‍ തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങളില്‍ ഈ പദ്ധതി നടപ്പാക്കിയത്. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ക്രിസ്തുമസ് അവധിക്കാലത്ത് തിരക്കൊഴിവാക്കാനുള്ള നടപടികളിലൊന്നായാണ് ഈ പദ്ധതി ആശുപത്രികളില്‍ നടപ്പാക്കിയത്.

-എല്‍കെ-

 

Share this news

Leave a Reply

%d bloggers like this: