സെന്റ് സ്റ്റീഫന്‍ ഡേ..വമ്പന്‍ വില്പന പ്രതീക്ഷിച്ച് കച്ചവടക്കാര്‍

 

ഡബ്ലിന്‍: സെന്റ് സ്റ്റീഫന്‍ ഡേ വില്‍പ്പന പൊടിപൊടിക്കുകയാണ്. 2008 മുതലുള്ള ക്രിസ്മസ് വില്‍പ്പനകളില്‍ ഏറ്റവും മികച്ച വില്‍പ്പനയാണ്. റീട്ടെയില്‍ രംഗത്തെ വ്യാപാരികള്‍ക്ക് പ്രതീക്ഷിക്കുന്നത്. ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന സെന്റ് സ്റ്റീഫന്‍ ഡേയായ ഇന്ന് അതിരാവിലെ മുതല്‍ ഷോപ്പുകളുടെ മുമ്പില്‍ നീണ്ട ക്യൂ രൂപപ്പെട്ടു. ഇത്തവണ റിട്ടെയില്‍ രംഗത്ത് 3.5 ശതമാനം വാര്‍ഷിക വളര്‍ച്ചയും ഈ മാസം ഏകദേശം 150 മില്ല്യണ്‍ അധിക വളര്‍ച്ച ബിസിനസിലുണ്ടാക്കാന്‍ സാധിക്കുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. വ്യാപാരത്തില്‍ ശക്തമായ വളര്‍ച്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് റീട്ടെയ്ല്‍ അയര്‍ലണ്ട് ഡയറക്ടര്‍ തോമസ് ബര്‍ക്ക് പറയുന്നു.

ഡബ്ലിനിലാണ് വ്യാപാര രംഗം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്. മറ്റു പ്രാദേശിക നഗരങ്ങളിലും ഗ്രാമങ്ങളിലും റിട്ടെയില്‍ രംഗം ഇത്തരം ശക്തമായ പ്രകടനം കാഴ്ചവെച്ചിട്ടില്ല. ഡബ്ലിനിലെ ഗ്രാഫ്റ്റണ്‍ തെരുവിലെ ബ്രൗണ്‍ തോമസിനു പുറത്ത് രാവിലെ ആറുമണിക്കേ ക്യൂ ആരംഭിച്ചുകഴിഞ്ഞിരുന്നു. സ്‌റ്റോര്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് തുറന്നതെങ്കിലും വിലപേശലുകാര്‍ സെന്റ് സ്റ്റീഫന് ദിനത്തിലെ ആദ്യ വില്പന പിടിച്ചെടുക്കാന്‍ സ്‌റ്റോറിനുമുന്നില്‍ ക്യൂവിലായിരുന്നു. ഒന്‍പത് മണിക്കാണ് സ്‌റ്റോര്‍ തുറന്നത്. വിലക്കിഴിവുകളും വാഗ്ദാനങ്ങളുമായി ഈ വര്‍ഷവും റീട്ടെയില്‍ രംഗം മികച്ച പ്രകടനം കാഴ്ചവക്കുന്നത്.

Share this news
%d bloggers like this: