മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി സമ്മാനിച്ച് മധ്യപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. 22ന് നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആകെയുള്ള എട്ട് സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിക്കൊപ്പം നിലകൊണ്ടത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി അഞ്ച് സീറ്റുകള്‍ സ്വന്തമാക്കി. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ എട്ടില്‍ ഏഴ് സീറ്റും ബിജെപിക്കായിരുന്നു.

മുഖ്യമന്ത്രി ചൗഹാന്റെ ജന്മ സ്ഥലമായ സിഹോര്‍, ഷാഹ്ഗഞ്ച്, മാന്ത്‌സൗര്‍ എന്നിവിടങ്ങളിലാണ് ബിജെപിക്ക് ജയം കണ്ടെത്താനായത്. ബീഹാറിലെ തിരിച്ചടിക്കു ശേഷം പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബിജെപി പരാജയപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: