അയര്‍ലണ്ടില്‍ ഫ്രാങ്ക് കൊടുങ്കാറ്റ് കൂടുതല്‍ നാശം വിതച്ചേക്കുമെന്ന് മെറ്റ് എയ്‌റീന്‍

 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കഴിഞ്ഞയാഴ്ച്ച ആഞ്ഞടിച്ച ഈവാ കൊടുങ്കാറ്റിനുശേഷം ഈയാഴ്ച്ച ഫ്രാങ്ക് കൊടുങ്കാറ്റ് എത്തുമെന്ന് കലാവസ്ഥാ പ്രവചനം. ലിമറിക് മണ്‍സ്റ്റണ്‍ മേഖലയിലടക്കം ചില പ്രദേശങ്ങളില്‍ ഇന്ന് ഉച്ചക്കുശേഷം ഫ്രാങ്ക് കൊടുങ്കാറ്റിന്റെ സൂചനകള്‍ പ്രത്യക്ഷപ്പെടുമെന്ന് മെറ്റ് എയ്‌റീന്‍  അറിയിച്ചു. ഇതുവരെയുണ്ടായ കൊടുങ്കാറ്റുകളേക്കാള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഫ്രാങ്ക് വിതയ്ക്കുമെന്നും ഇതോടൊപ്പം ശക്തമായ മഴയും കാറ്റുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മെറ്റ് എയ്‌റീന്‍  സൂചന നല്‍കുന്നു.

കഴിഞ്ഞ ദിവസം രാവിലെതന്നെ രാജ്യത്തിന്റെ പലയിടങ്ങളിലുമുണ്ടായ ശക്തമായ മൂടല്‍മഞ്ഞ് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ക്രിസ്മസിനുമുമ്പേ നഷ്ടപ്പെട്ട വൈദ്യുതി പലയിടങ്ങളിലും ഇതുവരെ പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലെന്നും വൈദ്യുതി പുനസ്ഥാപിക്കാനുള്ള ഊര്‍ജ്ജിത ശ്രമം നടക്കുകയാണെന്നും ഇ. എസ്. ബി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: