രാജ്യത്ത് നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ് പദ്ധതിയ്ക്ക് ജനുവരിയില്‍ തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ് പദ്ധതിയ്ക്ക് ജനുവരിയില്‍ തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍മ്മപദ്ധതി രേഖകള്‍ ജനുവരി 16ന് സര്‍ക്കാര്‍ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍വകലാശാലകളെയും യുവാക്കളെയും പദ്ധതിയുമായി ബന്ധപ്പെടുത്തുമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്ത് റേഡിയോ പരിപാടിയില്‍ പറഞ്ഞു. സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്റ് അപ് ഇന്ത്യ പദ്ധതി രാജ്യത്തെ യുവജനങ്ങള്‍ക്ക് മികച്ച അവസരം ഒരുക്കുമെന്നും മോദി വ്യക്തമാക്കി. രാജ്യത്തെ ഐഐടികളും ഐഎമ്മും, എന്‍ഐടികളും തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ടായിരുക്കും പദ്ധതി നടപ്പിലാക്കുക.

സ്വച്ഛ് ഭാരത് പോലുള്ള പദ്ധതികള്‍ വിജയമാക്കാന്‍ ജനങ്ങളുടെ പിന്‍തുണ തേടിയ പ്രധാനമന്ത്രി ശാരീരിക വൈകല്യം ഉള്ളവര്‍ക്ക് ഗുണപ്രദമാകുന്ന രീതിയില്‍ മെയ്ക് ഇന്‍ ഇന്ത്യാ പദ്ധതിയെ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു. വികലാംഗരെ അങ്ങനെ വിളിക്കുന്നതിന് പകരം ദിവാംഗ് എന്ന് വിളിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഏവരെയും പ്രചോദിപ്പിക്കുന്ന പ്രത്യേക കഴിവ് മാനിച്ചാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന.

വിവിധ ക്ഷേമ പദ്ധതികളിലൂടെ 40000 കോടി രൂപ ഇതിനകം ജനങ്ങള്‍ക്ക് നേരിട്ട് സര്‍ക്കാര്‍ ലഭ്യമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞുഎല്ലാ വിവര സാങ്കേതിക വിദ്യാര്‍ത്ഥികളെയും സ്റ്റാര്‍ട്ട് അപ് സ്റ്റാന്‍ഡ് അപ് പരിപാടിയിലൂടെ ബന്ധിപ്പിക്കും. രാജ്യത്ത് 1.25 ലക്ഷം ബാങ്ക് ശാഖകളുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്. മോദിയുമായി സംവേദിക്കുന്നതിന് നരേന്ദ്ര മോദി ആപ് തുടങ്ങും.

2016ലെ ദേശീയ യുജനോത്സവം ഇത്തവണ ഛത്തീസ്ഗില്‍ നടത്താന്‍ തീരുമാനമായതായും മോദി അറിയിച്ചു. സ്വാമി വിവേകാനന്ദന്റെ ജന്‍മദിനമായ ജനുവരി 12ന് തന്നെയാണ് ഇത്തവണയും പരിപാടി നിശ്ചയിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. 2015ലെ അവസാന ‘മന്‍ കി ബാത്ത്’ പരിപാടിയിലാണ് മോദി സംസാരിച്ചത്.

Share this news

Leave a Reply

%d bloggers like this: