പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹകരിക്കുമെന്ന് പുതുവര്‍ഷപ്രതിജ്ഞയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

നോയിഡ: പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹകരിക്കുമെന്ന് പുതുവര്‍ഷ പ്രതിജ്ഞയെടുക്കാന്‍ പ്രധാനമന്ത്രി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ഡല്‍ഹി മീററ്റ് 14 വരി എക്‌സ്പ്രസ്‌വേയുടെ നിര്‍മാണം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമനിര്‍മ്മാണം നടക്കുന്ന പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഇത് ഇന്ത്യയുടെ നിര്‍ഭാഗ്യമാണ്.പാര്‍ലമെന്റ് പ്രവര്‍ത്തിക്കണമെന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും ആവശ്യപ്പെടുകയാണ്. ലോക്‌സഭയില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാത്തതിനാല്‍ എന്റെ കാഴ്ചപ്പാടുകള്‍ ഞാന്‍ ജനസഭയില്‍ അവതരിപ്പിക്കുകയാണ്.ജനം പാര്‍ലമെന്റിലേക്ക് നമ്മെ അയച്ചത് ചര്‍ച്ചചെയ്യാനും തീരുമാനമെടുക്കാനുമാണെന്നും മോദി പറഞ്ഞു.
രാജ്യത്തിന്റെ വികസനപ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുകയാണ് പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിലൂടെ ചെയ്യുന്നതെന്നും പുതുവര്‍ഷത്തില്‍ രാജ്യത്തിന്റെ വികസനത്തിനായി പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നു പ്രതിജ്ഞയെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: