ബിബിസിയുടെ വെബ്‌സൈറ്റിലും ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി

ലണ്ടന്‍ : മാധ്യമ ഭീമന്‍മാര്‍ക്കും ഹാക്കര്‍മാരില്‍ നിന്നു രക്ഷയില്ല. ലോകത്തിലേറ്റവും കൂടുതല്‍ പ്രചാരമുള്ള മാധ്യമങ്ങളില്‍ മുന്‍പന്തിയിലുള്ള ബിബിസിയുടെ വെബ്‌സൈറ്റില്‍ ഹാക്കര്‍മാരുടെ നുഴഞ്ഞു കയറ്റം. വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനെ തുടര്‍ന്ന് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ബിബിസി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു എന്ന വിവരം ഇന്നലെ ബ്രിട്ടീഷ് പബ്ലിക്ക് ബ്രോഡ്കാസ്‌റ്റേഴ്‌സാണ് പുറത്തുവിട്ടത്. ബിബിസി ഡോട്ട്‌കോം സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ സൈറ്റിന്റെ പ്രവര്‍ത്തനം താല്കാലികമായി ലഭ്യമല്ല/ തിരക്കിലാണ് എന്ന മെസേജുകളാണ് ലഭിച്ചുകൊണ്ടിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ടെക്‌നിക്കല്‍ തകരാറുമൂലമാണ് വെബ്‌സൈറ്റ് സൗകര്യം ലഭ്യമാകാത്തതെന്ന വിശദീകരണവുമായി ബിബിസി പ്രസ് ഓഫീസ് രംഗത്തെത്തി. ഉടന്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വെബ്‌സൈറ്റ് പൂര്‍വ്വസ്ഥിതിയിലാക്കുമെന്ന് ഉറപ്പും നല്കിയിരുന്നു.

എന്നാല്‍ വെബ്‌സൈറ്റ് വീണ്ടും പ്രശ്‌നങ്ങള്‍ സൃഷിച്ചു കൊണ്ടേയിരുന്നു. ബിബിസിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു എന്ന വാര്‍ത്തയാണ് പിന്നീട് എത്തിയത്. ലോകത്താകമാനം ഏകദേശം 101 മില്ല്യണിലധികം ആളുകള്‍ ബിബിസി ഡോട്ട്‌കോം സന്ദര്‍ശിക്കുന്നവരാണ്. എന്നാല്‍ ഹാക്ക് ചെയ്തതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

ഡി

Share this news

Leave a Reply

%d bloggers like this: