കിയ ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ പ്രൗഢഗംഭീരമായി

കില്‍ഡയര്‍ :സമാധാനദൂതനായി പിറന്ന ക്രിസ്തുദേവന്റെ പിറവി അനുസ്മരിച്ചുംപുതുവര്‍ഷത്തെ വരവേറ്റും കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഒരുക്കിയ സായാഹ്ന സന്ധ്യ പ്രൗഢഗംഭീരമായി.പത്താന്‍കോട്ടില്‍ വീര മൃത്യൂ വരിച്ച ഇന്ത്യന്‍ ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കിയയുടെ അഭിമാനവും വിവിധ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ ജേതാവുമായ ശ്രേയ സുധീര്‍ ആലപിച്ച പ്രാര്‍ഥനാഗീതത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.ലിയാം മക് ഡോണല്‍,മിറിയം മക്‌ഡോണല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

കില്‍ഡയറിലെയും അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരുമായ കലാകാരന്‍മാര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് തിളക്കമേകി.സമ്മാനങ്ങളുമായെത്തിയ സാന്റാ കുട്ടികളുടെ മനം കവര്‍ന്നു. ഷൈജു ലൈവ് നയിച്ച ഗാനമേള, ക്രിസ്തുമസ് ഡിന്നര്‍ എന്നിവയോടെആഘോഷങ്ങള്‍ക്ക് സമാപനമായി. ‘കാലാന്തരങ്ങള്‍’ എന്ന പേരില്‍ സെല്‍ബ്രിഡ്ജിലെ കലാകാരന്‍മാര്‍ അരങ്ങില്‍ അവതരിപ്പിച്ചഐറിഷ് മലയാളികളുടെ ഭാവി ജീവിതംആസ്വാദകര്‍ നിറഞ്ഞ മനസോടെ സ്വീകരിച്ചു

വാര്‍ത്ത:ഷിജു ചീരങ്കാവില്‍

Share this news

Leave a Reply

%d bloggers like this: