ഹൈദ്രാബാദ് സര്‍വ്വകാലശാലയിലേത് ദളിത് പ്രശ്‌നമല്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ഹൈദ്രാബാദ് സര്‍വ്വകാലശാലയിലേത് ദളിത് പ്രശ്‌നമല്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഇത് ദളിത് ദളിത്‌വിരുദ്ധ പ്രശ്‌നമല്ല. സംഭവം തെറ്റായി വ്യഖാനിക്കപ്പെടുകയാണുണ്ടായതെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. രോഹിത് വെമുല ആത്മഹത്യയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സ്മൃതി ഇറാനി രംഗത്തെത്തിയത്. പൊതുതാല്പര്യാര്‍ത്ഥമാണ് ഇപ്പോള്‍ സര്‍വ്വകലാശാലയില്‍ നടന്ന സംഭവത്തിന്റെ വിശദീകരണവുമായെത്തിയതെന്നും മന്ത്രി പറഞ്ഞു.

സര്‍വ്വകലാശാലയിലെ സംഘര്‍ഷം അന്വേഷിക്കാന്‍ നിയോിച്ച സമിതിയിലെ എക്‌സ്‌ക്യൂട്ടീവിന്റെ തലപ്പത്തിരുന്നയാളും ദളിത് വിഭാഗത്തില്‍പ്പെടുന്നവരാണ്. ഈ സമിതിയെ നിയമിച്ചത് യുപിഎ സര്‍ക്കാറിന്റെ കാലത്താണെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്യണ്ടേന്ന തീരുമാനം അന്ന് കൈക്കൊണ്ടത് എല്ലാവരുടേയും വാദം കേള്‍ക്കാതെയാണ്. പിന്നീട് കൗണ്‍സില്‍ ഈ തീരുമാനം പുനപരിശോധിക്കുകയും സസ്‌പെന്‍ഷന്‍ തീരുമാനം കൊക്കൊള്ളുകയും ചെയ്യുകയാണുണ്ടായത്. ഹോസ്റ്റല്‍ വാര്‍ഡനടക്കമുള്ളവര്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് ഈ പ്രശ്‌നത്തെ ദളിത് വിഷയമായി കാണേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിനെ മറ്റൊരു രീതിയില്‍ വ്യഖ്യാനിക്കരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

Share this news

Leave a Reply

%d bloggers like this: