സണ്ണിയുടെ ഭൂതകാലം തന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് ആമിര്‍

മുംബൈ: സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കാന്‍ തനിക്ക് സന്തോഷമാണെന്ന് ആമിര്‍ ഖാന്‍. മാധ്യമപ്രവര്‍ത്തകനായ ബുപേന്ദ്ര ചൗധരി സണ്ണി ലിയോണുമായി നടത്തിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലാണ് ആമിറിന്റെ അഭിപ്രായപ്രകടനം. ഫെയ്‌സ്ബുക്കിലൂടെയാണ് ആമിര്‍ പ്രതികരിച്ചത്.

ആമിര്‍ ഖാന്റെ കൂടെ അഭിനയിക്കാന്‍ സണ്ണി ലിയോണിന് താല്‍പര്യമുണ്ട്, എന്നാല്‍ ആമിറിന് സണ്ണിയുടെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അത് സണ്ണിയുടെ മോശം പ്രതിച്ഛായയെ അല്ലേ സൂചിപ്പിക്കുന്നത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് ആമിറാണ് ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുന്നത്.

അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതില്‍ വിജയിച്ചെന്നും സണ്ണിയുടെ കൂടെ അഭിനയിക്കാന്‍ തനിക്ക് സന്തോഷമാണെന്നും ആമിര്‍ പറഞ്ഞു. സണ്ണിയുടെ ഭൂതകാലം തന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: